Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആറന്മുളയില്‍ വള്ളസദ്യക്കെത്തിയയാള്‍ പമ്പയാറ്റില്‍ മുങ്ങിമരിച്ചു

Aramula Valla Sadhya

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 26 ഓഗസ്റ്റ് 2024 (18:44 IST)
ആറന്മുളയില്‍ വള്ളസദ്യക്കെത്തിയയാള്‍ പമ്പയാറ്റില്‍ മുങ്ങിമരിച്ചു. കുറിയന്നൂര്‍ മാര്‍ത്തോമാ ഹൈസ്‌കൂള്‍ അദ്ധ്യാപകന്‍ ജോസഫ് തോമസ് ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. കുറിയന്നൂര്‍ പള്ളിയോടത്തിലായിരുന്നു ഇദ്ദേഹം ഉണ്ടായത്. ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ഇദ്ദേഹം പമ്പയാറ്റിലേക്ക് വീണുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
 
സംഭവത്തിന് പിന്നാലെ ഫയര്‍ ഫോഴ്സ് സ്‌കൂബാ സംഘം പ്രദേശത്ത് തെരച്ചില്‍ നടത്തി. ഒന്നര മണിക്കൂറോളം നീണ്ട തെരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയില്‍ പങ്കെടുക്കുന്നതിനായാണ് കുറിയന്നൂര്‍ പള്ളിയോടത്തില്‍ ഇദ്ദേഹം എത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുഖ്യമന്ത്രി നേരിട്ടു ഇടപെടും; മുകേഷിന്റെ രാജി ആവശ്യപ്പെടാന്‍ സാധ്യത