മലയാളത്തിൽ സത്യപ്രതിജ്ഞ; ആരിഫ് മുഹമ്മദ് ഖാൻ 22മത് കേരള ഗവർണറായി സത്യപ്രതിജ്ഞ ചെയ്തു
മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്താണ് അദ്ദേഹം കേരളത്തിന്‍റെ 22-മത് ഗവർണറാകുന്നത്.
കേരള ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ ചുമതലയേറ്റു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് സത്യവാചകം ചൊല്ലി കൊടുത്തത്. രാജ്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്താണ് അദ്ദേഹം കേരളത്തിന്‍റെ 22-മത് ഗവർണറാകുന്നത്.
ഉത്തര്‍പ്രദേശുകാരനായ ആരിഫ് മുഹമ്മദ് ഖാന്‍ അലിഗഢ് സര്‍വകലാശാലയിലും ലഖ്‌നൗ സര്‍വകലാശാലയിലുമായാണ് പഠനം പൂര്‍ത്തിയാക്കിയത്. മുന്‍ യുപി മുഖ്യമന്ത്രി ചരണ്‍ സിങ് രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയായ ഭാരതീയ ക്രാന്തി ദളില്‍ നിന്നാണ് ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്.