Select Your Language

Notifications

webdunia
webdunia
webdunia
webdunia

അരിക്കൊമ്പന്‍ സേഫ് ആണ്..! തുമ്പിക്കൈയിലെ മുറിവ് ഉണങ്ങി, ഭക്ഷണം കഴിക്കുന്നു (വീഡിയോ)

Arikomban is safe now
, വ്യാഴം, 8 ജൂണ്‍ 2023 (10:04 IST)
പുതിയ സ്ഥലത്തെത്തിയ അരിക്കൊമ്പന്‍ സുരക്ഷിതനായി തുടരുന്നു. കോതയാര്‍ ഡാമിന് സമീപമാണ് ആന ഇപ്പോള്‍ ഉള്ളത്. അവിടെ നിന്ന് കാര്യമായി സഞ്ചരിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. പുതിയ സ്ഥലവുമായി ആന പൊരുത്തപ്പെട്ടെന്നാണ് തമിഴ്‌നാട് വനംവകുപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 
 


തുമ്പിക്കൈയിലെ മുറിവ് ഉണങ്ങി തുടങ്ങിയിട്ടുണ്ട്. ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്യുന്നുണ്ട്. തമിഴ്‌നാട് വനംവകുപ്പ് സംഘം ആനയെ മുഴുവന്‍ സമയവും നിരീക്ഷിക്കുന്നുണ്ട്. മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും ആനയ്ക്കില്ല. കാലിലെ മുറിവും ഭേദപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.  തമിഴ്‌നാട് വനംവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുപ്രിയ സാഹു ഐഎഎസ് അരിക്കൊമ്പന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് വ്യാപക മഴ; കാലവര്‍ഷം തൊട്ടടുത്ത് !