Publish Date: Wed, 07 Jun 2023 (20:42 IST)
Updated Date: Wed, 07 Jun 2023 (20:50 IST)
അറബിക്കടലിലെ ബിപോര്‍ജോയ് ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. ഇതിന്റെ സ്വാധീനത്താല്‍ കേരളത്തില്‍ ഇന്ന് രാത്രി പരക്കെ മഴയ്ക്ക് സാധ്യത. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നാളെ ആലപ്പുഴ, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. അടുത്ത 48 മണിക്കൂറിനിടെ കേരളത്തില്‍ കാലവര്‍ഷം എത്തും. കേരളത്തിലുടനീളം ലഭിക്കുന്ന ഇപ്പോഴത്തെ മഴ കാലവര്‍ഷത്തിന്റെ സൂചനയാണ്. കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.