അരിക്കൊമ്പന് എന്ന കാട്ടാന പുതിയ സ്ഥലത്ത് സുഖമായിരിക്കുന്നെന്ന് തമിഴ്‌നാട് വനം വകുപ്പ്. തിരുനെല്‍വേലിയിലാണ് ആന ഇപ്പോള്‍ ഉള്ളത്. ആന ഭക്ഷണവും വെള്ളവും എടുക്കുന്നുണ്ടെന്ന് വനംവകുപ്പ് വ്യക്തമാക്കി. ആനയുടെ പുതിയ ദൃശ്യങ്ങള്‍ വനംവകുപ്പ് പങ്കുവെച്ചിട്ടുണ്ട്.
അതേസമയം, അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. നിലവില്‍ അരിക്കൊമ്പന്‍ ആയിരിക്കുന്ന സ്ഥലത്ത് നിന്ന് മാറ്റേണ്ട ആവശ്യമില്ലെന്ന് മദ്രാസ് ഹൈക്കോടതിയുടെ ഫോറസ്റ്റ് ബെഞ്ച് പറഞ്ഞു.
കൊച്ചി സ്വദേശി റബേക്ക ജോസഫ് നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. അരിക്കൊമ്പന് തീറ്റയും വെള്ളവും ഇല്ലാത്ത സാഹചര്യമില്ലെന്നും കാലാവസ്ഥയുമായി ആന ഇണങ്ങിയതായും കോടതി നിരീക്ഷിച്ചു. തിരുനെല്‍വേലി അംബാസമുദ്രത്തിലെ കളക്കാട് മുണ്ടന്‍തുറെ കടുവ സങ്കേതത്തിലാണ് അരിക്കൊമ്പന്‍ ഇപ്പോള്‍ ഉള്ളത്.