Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിക്കിമിലുണ്ടായ വാഹനാപകടം: സൈനികരുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

Army Accident in SIKKIM

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 23 ഡിസം‌ബര്‍ 2022 (19:33 IST)
സിക്കിമിലുണ്ടായ വാഹനാപകടത്തില്‍ സൈനികരുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. റോഡപകടത്തില്‍ പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും മോദി ആശംസിച്ചു. സിക്കിമിലെ ഒരു റോഡ് അപകടത്തില്‍ നമ്മുടെ ധീരരായ സൈനികരുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ വേദനയുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവര്‍ ഉടന്‍ സുഖം പ്രാപിക്കട്ടെ എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.
 
വടക്കന്‍ സിക്കിമില്‍ വാഹനാപകടത്തില്‍ 16 സൈനികര്‍ വീരമൃത്യു വരിച്ചു. പരിക്കേറ്റ നാല് സൈനികരെ വ്യോമമാര്‍ഗ്ഗം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനി എളുപ്പം ഡിവൈസ് ട്രാക്ക് ചെയ്യാം, ഗൂഗിളിൻ്റെ പുതിയ അപ്ഡേറ്റ്