Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബാങ്ക് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി തട്ടിപ്പ്: യുവതിയും സംഘവും അറസ്റ്റില്‍

യുവതിയും സംഘവും അറസ്റ്റില്‍

ബാങ്ക് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി തട്ടിപ്പ്: യുവതിയും സംഘവും അറസ്റ്റില്‍
തിരുവനന്തപുരം , ബുധന്‍, 1 ഫെബ്രുവരി 2017 (16:23 IST)
ബാങ്ക് ഉദ്യോഗസ്ഥനെ കുടുക്കിലാക്കി സ്വര്‍ണ്ണവും പണവും തട്ടിയെടുത്ത കേസിലെ പ്രതിയായ യുവതിയെയും കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തു. കുളത്തൂര്‍ തുണ്ടത്തില്‍ വീട്ടില്‍ ഹരി, ഹരിയുടെ ഭാര്യ പൌണ്ട് കടവ് സ്വദേശിയായ സീനത്ത്, ചാക്ക ഐ.ടി.ഐ ക്കടുത്ത് താമസം സുരേഷ് എന്നിവരാണ് വഞ്ചിയൂര്‍ പൊലീസ് വലയിലായത്.
 
സീനത്ത് പാല്‍ക്കുളങ്ങര സ്വദേശിയായ ബാങ്ക് ഉദ്യോഗസ്ഥനെ നിരന്തരം വിളിച്ച് പരിചയപ്പെടുകയും തുടര്‍ന്ന് സീനത്തും സംഘാങ്ങളും ബാങ്ക് ജീവനക്കാരന്‍റെ വീട് കണ്ടെത്തി സീനത്തുമായി ബന്ധപ്പെടുത്തി അപവാദ കഥകള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. 
 
ഭീഷണിയിലൂടെ ഇവര്‍ രണ്ടര പവന്‍റെ മാലയും 26000 രൂപയും തട്ടിയെടുത്തു. ഇതിനൊപ്പം അഞ്ച് ലക്ഷം രൂപയുടെ ഒരു ചെക്കും വാങ്ങി. സഹികെട്ട ബാങ്ക് ഉദ്യോഗസ്ഥന്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് സീനത്തും പാര്‍ട്ടിയും പിടിയിലായത്.
 
ശംഖുമുഖം എ.സി അജിത് കുമാറിന്‍റെ നിര്‍ദ്ദേശ പ്രകാരം പൂന്തുറ സി.ഐ മനോജിന്‍റെ നേതൃത്വത്തില്‍ വഞ്ചിയൂര്‍ പൊലീസ് എസ്.ഐ അശോക് കുമാറും സംഘവുമാണ് പ്രതികളെ പിടികൂടിയത്.  സീനത്തിന്‍റെ സഹോദരി ഷീബയും ഭര്‍ത്താവ് സുരേഷും സമനമായ തട്ടിപ്പിലൂടെ ഒരു സര്‍ക്കാര്‍ ജീവനക്കരനെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയെടുത്തതിന്‍റെ പേരില്‍ പൊലീസ് കസ്റ്റഡിയിലായിരുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാര്‍ട്ടി ഏതായാലും സംഭാവന നിര്‍ബന്ധമാണ്; രസീതില്‍ ഒതുങ്ങാത്ത സംഭാവനകളെ തടയാന്‍ കഴിയുമോ?