ഹോം നഴ്‌സിംഗ് സ്ഥാപനത്തിലെ ജീവനക്കാരിയെ കയറിപ്പിടിച്ചു; സിഐക്കെതിരെ കേസ്
സി. ഐ ക്കെതിരെ പീഡനക്കേസ് പരാതി
ഹോം നഴ്‌സിംഗ് സ്ഥാപനത്തിലെ ജീവനക്കാരിയെ കടന്നു പിടിച്ചതിനു സി.ഐ ക്കെതിരെ പീഡനക്കേസ് രജിസ്റ്റർ ചെയ്തു. എറണാകുളം റയിൽവേ പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ വി.എസ്.ഷാജുവിനെതിരെയാണ് നെടുമ്പാശേരി പോലീസ് കേസെടുത്തത്.
കഴിഞ്ഞ മാസം ഇരുപത്തിയേഴാം തീയതി തന്നെ ഉപദ്രവിച്ചു എന്ന് കാണിച്ച് നാഷണൽ ഹൈവേയിൽ അത്താണി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്വകാര്യ ഹോം നഴ്‌സിംഗ് സ്ഥാപനത്തിലെ ജീവനക്കാരിയാണ് പരാതി നൽകിയത്. പൊതു തെരഞ്ഞെടുപ്പ് നടന്ന ഈ കാലയളവിൽ സി.ഐ ഷാജു നാലുമാസത്തോളം നെടുമ്പാശേരി പോലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്നു.
ഈ സ്ഥാപനത്തിലെ ഉടമയായ സ്ത്രീയുമായി ഷാജു പരിചയപ്പെട്ടിരുന്നു. ഷാജു ഇതുവഴി പോകുമ്പോഴൊക്കെ ഇവിടെ വരാറുണ്ടായിരുന്നു. സംഭവ ദിവസം സ്ഥാപന ഉടമ ഇല്ലായിരുന്നു. ഈ സമയം ഓഫീസ് ക്യാബിനിലിരുന്ന മുപ്പത്തിരണ്ട് കാരിയായ പരാതിക്കാരിയെ കടന്നു പിടിച്ച് എന്നാണു പരാതി. തുടർന്നുള്ള കേസ് അന്വേഷണത്തിന് ക്രൈംബ്രാഞ്ചിന് കൈമാറുമെന്നാണ് റിപ്പോർട്ട്.