വിവാഹ വാഗ്ദാനം നൽകി പതിനാലുകാരിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ
വിവാഹ വാഗ്ദാനം നൽകി പീഡനം: യുവാവ് അറസ്റ്റിൽ
വിവാഹ വാഗ്ദാനം നൽകി പതിനാലു വയസുള്ള ഒൻപതാം ക്ലാസുകാരിയെ പീഡിപ്പിച്ച് വഴിയിൽ തള്ളിയ കേസിൽ ഇരുപത്തിരണ്ട് കാരനെ പോലീസ് അറസ്റ് ചെയ്തു. കല്ലുവാതുക്കൽ കടമാന്തോട്ടം അനില നിവാസിൽ അപ്പിലു എന്നറിയപ്പെടുന്ന അഖിൽ ആണ് ചാത്തന്നൂർ പോലീസ് വലയിലായത്.
കഴിഞ്ഞ പതിനേഴാം തീയതി വരിഞ്ഞം സ്വദേശിയായ പെൺകുട്ടി ക്ഷേത്രത്തിലേക്ക് എന്ന പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയെങ്കിലും തിരികെ വന്നില്ല. തുടർന്ന് ബന്ധുക്കൾ പോലീസിൽ നൽകിയ പരാതിയെ തുടർന്ന് നടന്ന അന്വേഷണത്തിലാണ് കുട്ടിയെ പോലീസ് സ്റ്റേഷനടുത്തുള്ള വഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.
പെൺകുട്ടിയെ മണ്ണാറ, നെടുങ്ങോലം എന്നിവിടങ്ങളിലുള്ള ബന്ധുവീടുകളിൽ കൊണ്ടുപോയാണ് അഖിൽ പീഡിപ്പിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.