Webdunia - Bharat's app for daily news and videos

Install App

ചെയ്ത തെറ്റുകളുടെ ഫലമായിട്ടാണ് കാൻസർ വരുന്നത്: വിവാദ പരാമർശവുമായി ബിജെപി മന്ത്രി

കാൻസർ വരുന്നത് തെറ്റ് ചെയ്തത് കൊണ്ട്, ദൈവം കോപിക്കുന്നു: ബിജെപി മന്ത്രി

Webdunia
വ്യാഴം, 23 നവം‌ബര്‍ 2017 (10:08 IST)
കാൻസർ പോലുള്ള രോഗങ്ങൾ മൂലം ചെറിയ കുട്ടികൾ അടക്കം മരണപ്പെടുന്നതിന്റെ കാരണം മുൻജന്മ‌ത്തിലോ ഈ ജന്മത്തിലോ അവർ ചെയ്ത പാപങ്ങളാണെന്ന് ബിജെപി മന്ത്രി. അസം ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വശർമയാണ് ഈ വിവാദ പ്രസ്താവന നടത്തിയത്. 
 
നാം ചെയ്യുന്ന തെറ്റിന്റെ ഫലമായാണ് അർബുദം പോലുള്ള രോഗങ്ങൾ പിടിപെടുന്നത്. ചിലർ ചെറിയ പ്രായത്തിൽ തന്നെ അപകടത്തിൽപ്പെട്ട് മരിക്കുന്നു. ചിലർ കാൻസർ വന്നും. ഇതേകുറിച്ച് വിശദമായി പഠിച്ചാൽ കാരണം ദൈവകോപം തന്നെയാണെന്ന് വ്യക്തമാകും. ഈ ജന്മത്തിലോ മുൻ ജന്മത്തിലോ ചെയ്ത തെറ്റിന്റെ ഫലമാകാം. ഇതിൽ സങ്കടപ്പെട്ടിട്ട് കാര്യമില്ല, ഒരാളുടെ കർമഫലമാണിത്. - ബിശ്വശർമ പറഞ്ഞു. 
 
അതേസമയം, മന്ത്രിയുടെ വിവാദ പ്രസ്താവനയ്ക്ക് മറുപടിയുമായി കോൺഗ്രസ് നേതാക്കളും അർബുദ രോഗബാധിതരും രംഗത്തെത്തിയിട്ടുണ്ട്. അർബുദ രോഗികൾ ഉൾപ്പെടെയുള്ളവരെ വേദനിപ്പിക്കുന്ന പരാമർശങ്ങളാണ് മന്ത്രി നടത്തിയതെന്ന് പ്രതിപക്ഷം പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലും പാകിസ്ഥാനിലും തുടരുന്ന പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ചൈന

പാക് സൈന്യം അതിർത്തിയിൽ ചൈനീസ് ആർട്ടിലറി സിസ്റ്റം വിന്യസിച്ചതായി റിപ്പോർട്ട്

കേരളത്തില്‍ വീണ്ടും പേവിഷബാധ മരണം; വളര്‍ത്തുനായയില്‍ നിന്ന് പകര്‍ന്ന പേവിഷബാധയെ തുടര്‍ന്ന് 17കാരന്‍ മരിച്ചു

ഇന്ത്യ-പാക് ബന്ധം: സൈനിക നടപടികൾക്ക് പകരം രാഷ്ട്രീയ പരിഹാരം തേടണം; മെഹ്ബൂബ മുഫ്തി

ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷം: സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷ പരിപാടികള്‍ നിര്‍ത്തിവെച്ചു

അടുത്ത ലേഖനം
Show comments