ല​ഫ്. കേ​ണ​ലി​ന്‍റെ മ​ക​ളെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നിരയാക്കി; കേ​ണ​ൽ അ​റ​സ്റ്റി​ൽ - സു​ഹൃ​ത്ത് ഒളിവില്‍

ല​ഫ്. കേ​ണ​ലി​ന്‍റെ മ​ക​ളെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നിരയാക്കി; കേ​ണ​ൽ അ​റ​സ്റ്റി​ൽ - സു​ഹൃ​ത്ത് ഒളിവില്‍

Webdunia
വ്യാഴം, 23 നവം‌ബര്‍ 2017 (10:01 IST)
ലെഫ്റ്റനന്റ് കേണലിന്റെ മകളെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇരയാക്കിയ സഹപ്രവര്‍ത്തകനായ കേണൽ അറസ്റ്റിൽ. ഷിംലയിലെ ആർമി ട്രെയിനിംഗ് കമാൻഡില്‍ തിങ്കളാഴ്‌ചയാണ് സംഭവം. 21കാരിയായ യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.

മോ​ഡ​ലിം​ഗ് രം​ഗ​ത്ത് പ്രവര്‍ത്തിക്കാന്‍ ഇഷ്‌ടപ്പെട്ടിരുന്ന പെണ്‍കുട്ടിയുമായി അറസ്‌റ്റിലായ കേണല്‍ സൌഹൃദത്തിലാകുകയായിരുന്നു. പീഡനം നടക്കുന്നതിന് രണ്ട് ദിവസം മുമ്പ് പെൺകുട്ടിക്കും കുടുംബത്തിനും ഇയാള്‍ വിരുന്ന് നല്‍കിയിരുന്നു.

വിരുന്നിനിടെ പെണ്‍കുട്ടിക്ക് മോഡലിംഗ് രംഗത്ത് ഭാവിയുണ്ടെന്നും അടുത്ത ദിവസം വീട്ടിലേക്ക് എത്തിയാല്‍ ഈ രംഗത്തെ ചിലരെ പരിചയപ്പെടുത്തി തരാമെന്നും കേണല്‍ യുവതിയുടെ കുടുംബത്തെ അറിയിച്ചു.

ഇതനുസരിച്ച് പ്രതിയുടെ വീട്ടിലെത്തിയ പെൺകുട്ടിയെ പ്രതിയും കൂട്ടുകാരനും ചേർന്ന് മദ്യം നൽകി. മയക്കത്തിലായ പെണ്‍കുട്ടിയെ പ്രതിയും സംഘവും ചേര്‍ന്ന് കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കുകയും ചെയ്‌തു. സംഭവശേഷം പീ​ഡ​ന വി​വ​രം പു​റ​ത്ത​റി​യി​ച്ചാ​ൽ ല​ഫ് കേ​ണ​ലാ​യ അ​ച്ഛ​ന്‍റെ ജോ​ലി ന​ഷ്ട​പ്പെ​ടു​മെ​ന്നും കേ​ണ​ൽ ഭീ​ഷ​ണി​പ്പെ​ടു​ത്തി.

പെണ്‍കുട്ടിയുടെ പരാതിയില്‍ കേണലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.  പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. അതേസമയം, കേ​സി​ൽ പ്രതിയായ കേ​ണ​ലി​ന്‍റെ സു​ഹൃ​ത്തി​നെ പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Gold Price: ഇന്നും 3000ത്തിലധികം രൂപയുടെ വർധനവ്, പൊന്ന് തൊട്ടാൽ പൊള്ളും

അമേരിക്കൻ വ്യാപാര ഭീഷണികളെ മറികടക്കാൻ ഇന്ത്യ, ചരിത്രപരമായ ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ അന്തിമഘട്ടത്തിൽ

Kerala Assembly Elections : കേരളത്തിൽ ഭരണവിരുദ്ധ വികാരം ശക്തം, വിഡി സതീശൻ മുഖ്യമന്ത്രിയാകാൻ സാധ്യത: എൻഡിടിവി സർവ്വെ

Sunita Williams : 27 വർഷത്തെ ദീർഘസേവനം, ബഹിരാകാശ യാത്രികയായ സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു

Rahul Mamkoottathil : മൂന്നാമത്തെ പരാതിയിൽ പോലീസ് നീക്കം അതീവരഹസ്യമായി, പരാതിക്കാരി വിദേശത്തെന്ന് സൂചന

എല്ലാം കാണുക

ഏറ്റവും പുതിയത്

യുഎസ് നേവി സന്നാഹം ഗൾഫ് മേഖലയിൽ, ഇറാനെ നിരീക്ഷിച്ചുവരികയാണെന്ന് ട്രംപ്

ശബരിമലയില്‍ സ്വര്‍ണ്ണക്കൊള്ള കേസ്: മുരാരി ബാബുവിന് കോടതി ജാമ്യം അനുവദിച്ചു

ട്രംപിന്റെ 'ബോർഡ് ഓഫ് പീസ്', ചേരാതെ ഇന്ത്യ, മുഖം തിരിച്ച് റഷ്യയും ചൈനയും, അംഗത്വമെടുത്തത് 19 രാജ്യങ്ങൾ

ഫേസ് ക്രീം മാറ്റിവെച്ചു; കമ്പിപ്പാര കൊണ്ട് അമ്മയുടെ വാരിയെല്ല് തകർത്ത് മകൾ

ഫെയ്‌സ് ക്രീം മാറ്റിവെച്ചു; എറണാകുളത്ത് കമ്പി പാര കൊണ്ട് അമ്മയുടെ വാരിയെല്ല് അടിച്ചൊടിച്ച മകള്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments