Select Your Language

Notifications

webdunia
webdunia
webdunia
Sunday, 6 April 2025
webdunia

എഡിറ്റഡ് വീഡിയോ ആണ് പ്രശ്നം: പരാതിയുമായി ആശ ശരത്

സിനിമ
, ഞായര്‍, 7 ജൂലൈ 2019 (17:53 IST)
എവിടെ എന്ന പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായ വീഡിയോയുടെ പേരിലുണ്ടായ സൈബർ ആക്രമണത്തിനെതിരെ പൊലീസിൽ പരാതി നൽകി നടി ആ‍ശ ശരത്. സ്ത്രീയായതുകൊണ്ടാണു സംഘടിത ആക്രമണമുണ്ടായതെന്ന് ആശ പറഞ്ഞു.
 
‘എവിടെ പ്രമോഷൻ വിഡിയോ’ എന്നു തലക്കെട്ട് ഉണ്ടായിരുന്നെങ്കിലും കൂടുതൽ ആളുകളും അതു പിന്നീടാണു ശ്രദ്ധിച്ചത്. ഇത് നടിക്ക് വിനയായി. നിരവധി ആളുകളാണ് വീഡിയോയുടെ താഴെ പ്രതികരണങ്ങളുമായി എത്തിയത്. ഇത് കണ്ട പലരും വിചാരിച്ചത് നടിയുടെ യഥാർത്ഥ ഭർത്താവിനെ കാണാതെപോയെന്നു തന്നെയാണ്. 
 
ആശാ ശരത്തിനെ കേന്ദ്ര കഥാപാത്രമാക്കി കെകെ രാജീവ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘എവിടെ’. സഞ്ജയ്– ബോബി കഥ എഴുതുന്ന ഈ ചിത്രത്തില്‍ ആശയുടെ ഭർത്താവിന്റെ വേഷത്തിൽ മനോജ് കെ. ജയൻ അഭിനയിക്കുന്നു. ഇതില്‍ മനോജ് അവതരിപ്പിക്കുന്ന സക്കറിയ എന്ന കഥാപാത്രത്തിന്റെ തിരോധാനവും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുംബൈയിൽ തിരക്കിട്ട ചർച്ച; മറുകണ്ടം ചാടിയവരെ തിരികെ ചാടിക്കാൻ കഴിയുമോ?