Webdunia - Bharat's app for daily news and videos

Install App

ആശാവര്‍ക്കര്‍മാര്‍ക്ക് ആശ്വാസം: ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 17 മാര്‍ച്ച് 2025 (14:44 IST)
ആശാവര്‍ക്കര്‍മാര്‍ക്ക് ആശ്വാസമായി ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. ഓണറേറിയത്തിനുള്ള 10 മാനദണ്ഡങ്ങളാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്. ഇത് സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചു. എന്നാല്‍ പ്രധാന ആവശ്യമായ ഓണറേറിയം വര്‍ദ്ധനയും പെന്‍ഷനും സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. അതേസമയം സമരം അവസാനിപ്പിക്കില്ലെന്ന് ആശാവര്‍ക്കര്‍മാര്‍ വ്യക്തമാക്കി. 36ാം ദിവസമാണ് സമരം പിന്നിടുന്നത്. 
 
ഇന്ന് രാവിലെ മുതല്‍ സെക്രട്ടറിയേറ്റ് ഉപരോധിക്കുകയാണ്. സെക്രട്ടറിയേറ്റിന് മുന്നിലെ റോഡ് ഉപരോധിച്ചു. ആശാവര്‍ക്കര്‍മാര്‍ പ്രകടനവുമായ എത്തിയതിന് പിന്നാലെ പോലീസ് സെക്രട്ടറിയേറ്റ് പരിസരം അടച്ചുപൂട്ടി. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള ആശമാരാണ് സെക്രട്ടറിയേറ്റ് ഉപരോധത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. പ്രദേശത്ത് നൂറുകണക്കിന് പോലീസുകാരാണ് സുരക്ഷയ്ക്കായുള്ളത്. നടുറോഡില്‍ കിടന്നാണ് ആശാപ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്.
 
അതേസമയം ആശാവര്‍ക്കര്‍മാരുടെ സമരം അവസാനിപ്പിക്കാന്‍ അവര്‍ തന്നെ വിചാരിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ എങ്ങനെ ചെയ്യുമെന്നും ഇക്കാര്യം ബോധ്യപ്പെടുത്തിയാല്‍ പോലും അവര്‍ക്ക് അത് മനസ്സിലാകുന്നില്ലെന്നും സമരത്തിന് പിന്നില്‍ മറ്റാരോ ആണെന്നും അതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ ആന്റിബയോട്ടിക്കുകള്‍ നല്‍കി: സംസ്ഥാനത്തെ 450 ഫാര്‍മസികളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

പാകിസ്ഥാന്റെ ഷെല്ലാക്രമണത്തില്‍ ജമ്മുകാശ്മീരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

ആവശ്യക്കാരുടെ എണ്ണം കൂടി; ഇന്ത്യയില്‍ ഐഫോണുകളുടെ ഉല്‍പാദനം വര്‍ദ്ധിപ്പിച്ച് ആപ്പിള്‍

ഭീകരതയ്ക്ക് സ്പോൺസർ ചെയ്യരുതെന്ന് ഇന്ത്യ, എതിർപ്പ് അവഗണിച്ച് പാകിസ്ഥാന് 100 കോടി ഡോളർ വായ്പ നൽകി ഐഎംഎഫ്

മൂന്നാറില്‍ വിനോദസഞ്ചാരത്തിനെത്തിയ ഒന്‍പത് വയസ്സുകാരന്‍ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം

അടുത്ത ലേഖനം
Show comments