Select Your Language

Notifications

webdunia
webdunia
webdunia
webdunia

Ashirnanda suicide : പാലക്കാട്ടെ ഒൻപതാം ക്ലാസുകാരിയുടെ മരണം, പ്രിൻസിപ്പൽ ഉൾപ്പടെ 3 അധ്യാപകരെ പുറത്താക്കി

പാലക്കാട് വിദ്യാർത്ഥിനി മരണം,അധ്യാപകരെ പുറത്താക്കി,സ്കൂൾ പീഡനം കേസുകൾ,പ്രിൻസിപ്പലിനെ പുറത്താക്കി,Palakkad student death,Kerala school controversy,Principal dismissed Kerala,Teachers sacked Palakkad

അഭിറാം മനോഹർ

, വ്യാഴം, 26 ജൂണ്‍ 2025 (13:52 IST)
Ashirnanda Suicide
പാലക്കാട് ശ്രീകൃഷ്ണപുരത്ത് സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കിയത് സ്‌കൂളധികൃതരുടെ മാനസികപീഡനത്തെ തുടര്‍ന്നെന്ന് ആരോപണം. രക്ഷിതാക്കളും വിദ്യാര്‍ഥി രാഷ്ട്രീയ സംഘടന പ്രവര്‍ത്തകരും സ്‌കൂളിലെത്തി പ്രതിഷേധം നടത്തിയതിനെ തുടര്‍ന്ന് പ്രിന്‍സിപ്പലുള്‍പ്പടെ 3 അധ്യാപകരെ മാനേജ്‌മെന്റ് പുറത്താക്കി.

 
ശ്രീകൃഷ്ണപുരം സെയ്ന്റ് ഡൊമിനിക്‌സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയായ ആശിര്‍നന്ദയാണ് തിങ്കളാഴ്ച സ്‌കൂള്‍ വിട്ടുവന്നതിന് ശേഷം വീടിന്റെ രണ്ടാം നിലയില്‍ തൂങ്ങിമരിച്ചത്. മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ കുട്ടിയെ ക്ലാസ് മാറ്റിയിരുത്തിയതിനെ തുടര്‍ന്നുണ്ടായ മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് വിദ്യാര്‍ഥിനിയുടെ കുടുംബത്തിന്റെ ആരോപണം.കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പ്രിന്‍സിപ്പല്‍ ഒ പി ജോയ്‌സി, സെക്ഷന്‍ ഹെഡ് സ്റ്റെല്ല എന്നിവര്‍ക്കെതിരെയാണ് നാട്ടുക്കല്‍ പോലീസ് കേസെടുത്തു.
 
 അതേസമയം വിദ്യാര്‍ഥികള്‍ക്ക് മാനസികസംഘര്‍ഷമുണ്ടാക്കുന്ന ഒരു പ്രവര്‍ത്തനവും സ്‌കൂളിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്ന് ശ്രീകൃഷ്ണപുരം സെയ്ന്റ് ഡൊമിനിക്‌സ് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി വ്യക്തമാക്കി
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Ramesh Chennithala: 'എന്നെ ആരും ക്യാപ്റ്റനെന്ന് വിളിച്ചിട്ടില്ല'; സതീശന്‍ പിആര്‍ നടത്തുന്നെന്ന പരോക്ഷ പരിഹാസവുമായി ചെന്നിത്തല