Select Your Language

Notifications

webdunia
webdunia
webdunia
webdunia

അഷ്ടമുടിക്കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി; ആല്‍ഗല്‍ ബ്ലൂം പ്രതിഭാസം!

അഷ്ടമുടിക്കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി; ആല്‍ഗല്‍ ബ്ലൂം പ്രതിഭാസം!

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 30 ഒക്‌ടോബര്‍ 2024 (13:12 IST)
അഷ്ടമുടിക്കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. ഇതിന് കാരണം ആല്‍ഗല്‍ ബ്ലൂം പ്രതിഭാസമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അഷ്ടമുടി കായലിലെ കുതിരക്കടവ്, മുട്ടത്തുമൂല ഭാഗങ്ങളിലാണ് ഒരേ ഇനത്തില്‍ പെട്ട മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയത്. ഒറ്റ ദിവസം കൊണ്ട് വലിയ തോതിലാണ് മീനുകള്‍ ചത്ത് പൊങ്ങി കരയ്ക്കടിഞ്ഞത്.
 
കായലില്‍ മാലിന്യം കലരുന്നതുള്‍പ്പെടെ പായലുകള്‍ പെരുകുന്ന പ്രതിഭാസത്തിന് കാരണമാകുമെന്ന് വിദഗ്ധര്‍ പറഞ്ഞു. 
ഈ കഴിഞ്ഞ 26-ാം തീയതി വൈകിട്ട് മുതലാണ് മീനുകള്‍ ചത്ത് പൊങ്ങുന്നത് ആദ്യമായി ശ്രദ്ധയില്‍പ്പെട്ടത്.  തുടര്‍ന്ന് ജില്ലാ ഫിഷറീസ് ഉദ്യോഗസ്ഥരും മലിനീകരണ ബോര്‍ഡും പ്രദേശത്തെത്തി മത്സ്യങ്ങളുടേയും വെള്ളത്തിന്റേയും സാമ്ബിളുകള്‍ ശേഖരിച്ചു. മത്സ്യങ്ങള്‍ ചാവുന്നതിന് മുമ്ബുള്ള ദിവസങ്ങളില്‍ തുടര്‍ച്ചയായി മഴ പെയ്തിരുന്നു. കരയില്‍ നിന്നും കായലിലേക്ക് ഒലിച്ചിറങ്ങുന്ന വെള്ളത്തില്‍ നൈട്രജന്‍ ഫോസ്ഫറസ് തുടങ്ങിയ മൂലകങ്ങള്‍ കൂടുതലാണെങ്കിലും ആല്‍ഗല്‍ ബ്ലൂം സംഭവിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് വീണ്ടും കുതിച്ചുയര്‍ന്ന് സ്വര്‍ണവില; പവന് 520രൂപയുടെ വര്‍ധനവ്