Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ധര്‍മജന്‍ ജയിക്കില്ല, വടകരയില്‍ ഇടതിന് വെല്ലുവിളിയായി രമ'; ഏഷ്യാനെറ്റ് ന്യൂസ് സര്‍വെ ഫലം

'ധര്‍മജന്‍ ജയിക്കില്ല, വടകരയില്‍ ഇടതിന് വെല്ലുവിളിയായി രമ'; ഏഷ്യാനെറ്റ് ന്യൂസ് സര്‍വെ ഫലം
, വ്യാഴം, 29 ഏപ്രില്‍ 2021 (21:31 IST)
വടകരയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസ് സി വോട്ടര്‍ എക്‌സിറ്റ് പോള്‍ സര്‍വെ ഫലം. യുഡിഎഫ് സ്ഥാനാര്‍ഥി കെ.കെ.രമ ഇടത് സ്ഥാനാര്‍ഥി മനയത്ത് ചന്ദ്രന് ശക്തമായ വെല്ലുവിളി ഉയര്‍ത്തുമെന്നാണ് പ്രവചനം. സിപിഎം കോട്ടയില്‍ രമയുടെ സ്ഥാനാര്‍ഥിത്വം വലിയ രാഷ്ട്രീയ പോരാട്ടത്തിനാണ് വഴിയൊരുക്കിയത്. പ്രവചനാതീതമെന്നാണ് വടകരയിലെ എക്‌സിറ്റ് പോള്‍ ഫലം. നേരിയ മുന്‍തൂക്കം എല്‍ഡിഎഫ് സ്ഥാനാര്‍ഥി മനയത്ത് ചന്ദ്രന് ഉണ്ടെന്നും ഏഷ്യാനെറ്റ് ന്യൂസ് സി വോട്ടര്‍ സര്‍വെ ഫലം. 
 
ബാലുശേരിയില്‍ ഇടതിന് വെല്ലുവിളി ഉയര്‍ത്താന്‍ സിനിമാ താരവും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ ധര്‍മജന്‍ ബോള്‍ഗാട്ടിക്ക് സാധിക്കില്ലെന്നും ഏഷ്യാനെറ്റ് എക്‌സിറ്റ് പോള്‍ സര്‍വെ ഫലം. ബാലുശേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.എം.സച്ചിന്‍ദേവ് മികച്ച വിജയം നേടുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സര്‍വെ പ്രവചിക്കുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് 1700 രൂപയില്‍ നിന്ന് 500 രൂപയാക്കി കുറച്ചു