Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തിൽ ഇടത് തരംഗമെന്ന് ഇന്ത്യ ടുഡെ സർവേ, 104 മുതൽ 120 സീറ്റുകൾ

കേരളത്തിൽ ഇടത് തരംഗമെന്ന് ഇന്ത്യ ടുഡെ സർവേ, 104 മുതൽ 120 സീറ്റുകൾ
, വ്യാഴം, 29 ഏപ്രില്‍ 2021 (20:34 IST)
കേരളത്തിൽ എൽഡിഎഫ് 104-120 സീറ്റുകൾ നേടി വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ഇന്ത്യ ടുഡെ ആക്സിസ് മൈഇന്ത്യ പോൾ സർവ്വേഫലം. എതിർ പാർട്ടിയായ യു‌ഡിഎഫിന് 20 മുതൽ 36 സീറ്റുകൾ മാത്രമാണ് സർവേ പ്രവചിക്കുന്നത്. അസമിൽ ബിജെപി അധികാരത്തിലെത്തുമെന്നും സർവേ പറയുന്നു.
 
കേരളത്തിൽ എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്നാണ് റിപ്പബ്ളിക് സിഎൻഎക്സ് പോസ്റ്റ് പോൾ സർവ്വേഫലവും പറയുന്നത്. 72-80 സീറ്റുകളിൽ എൽഡിഎഫ് വിജയിക്കുമെന്നാണ് സർവേ‌ഫലം. പശ്ചിമ ബംഗാളിൽ തൂക്കു മന്ത്രിസഭയ്ക്കാണ് സാധ്യതയെന്നും തമിഴ്നാട് ഡിഎംകെ തൂത്തുവാരും എന്നാണ് റിപ്പബ്ളിക് സർവ്വേഫലം പറയുന്നു. 160 മുതൽ 170 സീറ്റുകൾ വരെ ഡിഎംകെ സഖ്യം നേടുമെന്നാണ് പ്രവചനം.
 
അതേസമയം, പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് സാധ്യതയെന്നാണ് ടൈംസ് നൗ സിവോട്ടർ സർവ്വെഫലം പറയുന്നു.152-164 വരെ സീറ്റുകൾ നേടി മമതാ ബാനർജിയും കൂട്ടരും വീണ്ടും അധികാരത്തിലെത്തുമെന്നാണ് ടൈംസ് നൗ സിവോട്ടർ സർവേഫലം പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുവതി മുങ്ങിമരിച്ചു