Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിയമസഭാ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് അധിക പോളിംഗ് ബൂത്തുകള്‍ ഒരുക്കുന്നത് സംബന്ധിച്ച് ഇലക്ഷന്‍ കമ്മീഷന്‍ മാര്‍ഗനിര്‍ദ്ദേശം നല്‍കി

നിയമസഭാ തിരഞ്ഞെടുപ്പ്:  സംസ്ഥാനത്ത് അധിക പോളിംഗ് ബൂത്തുകള്‍ ഒരുക്കുന്നത് സംബന്ധിച്ച് ഇലക്ഷന്‍ കമ്മീഷന്‍ മാര്‍ഗനിര്‍ദ്ദേശം നല്‍കി

ശ്രീനു എസ്

, വെള്ളി, 19 ഫെബ്രുവരി 2021 (18:00 IST)
കോവിഡിന്റെ സാഹചര്യത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് അധിക പോളിംഗ് ബൂത്തുകള്‍ ഒരുക്കുന്നത് സംബന്ധിച്ച് ഇലക്ഷന്‍ കമ്മീഷന്‍ മാര്‍ഗനിര്‍ദ്ദേശം നല്‍കിയതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. കേരളത്തില്‍ 15730 അധിക പോളിംഗ് ബൂത്തുകളാണ് സജ്ജമാക്കുക. സംസ്ഥാനത്ത് അധിക പോളിംഗ് ബൂത്തുകള്‍ ഉള്‍പ്പെടെ 40771 ബൂത്തുകളാണുണ്ടാവുക.
 
നിലവില്‍ പോളിംഗ് ബൂത്തുകളുള്ള കെട്ടിടങ്ങളില്‍ തന്നെ അധിക ബൂത്ത് സജ്ജീകരിക്കുന്നതിനാണ് ആദ്യ പരിഗണന. അതിനുള്ള സാഹചര്യമില്ലെങ്കില്‍ അതേ വളപ്പില്‍ തന്നെ ബൂത്ത് ഒരുക്കണം. ഇതിനായി താത്ക്കാലിക കെട്ടിടം സജ്ജീകരിക്കാം. പോളിംഗ് ബൂത്ത് സ്ഥിതി ചെയ്യുന്ന കെട്ടിട വളപ്പില്‍ ഇതിനാവശ്യമായ സ്ഥലം ഇല്ലെങ്കില്‍ 200 മീറ്റര്‍ ചുറ്റളവില്‍ താത്ക്കാലിക ബൂത്ത് സജ്ജീകരിക്കാമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് 4505 പേർക്ക് കൊവിഡ്, 15 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.67