Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 8 April 2025
webdunia

നിയമസഭാ തിരഞ്ഞെടുപ്പ്: അന്തിമ വോട്ടര്‍ പട്ടികയില്‍ ഉള്ളത് 2.74 കോടിയിലധികം പേര്‍

Assembly Election

ശ്രീനു എസ്

, ബുധന്‍, 24 മാര്‍ച്ച് 2021 (09:23 IST)
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടികയില്‍ 2,74,46,039 പേരാണുള്ളതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ അറിയിച്ചു. നേരത്തെ ജനുവരി 20ന് 2,67,31,509 ഉള്‍ക്കൊള്ളുന്ന പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. ജനുവരി 20ന് ശേഷം ലഭിച്ച അപേക്ഷകളില്‍ യോഗ്യമായവ പരിഗണിച്ചാണ് അന്തിമ പട്ടിക തയാറാക്കിയത്.
 
140 മണ്ഡലങ്ങളിലുമായി 1,32,83,724 പുരുഷ വോട്ടര്‍മാരും 1,41,62,025 സ്ത്രീവോട്ടര്‍മാരും 290 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുമാണുള്ളത്. ഇവരില്‍ പ്രവാസിവോട്ടര്‍മാരായ 87318 പുരുഷന്‍മാരും, 6086 സ്ത്രീകളും 11 ട്രാന്‍സ്‌ജെന്‍ഡര്‍മാരും ഉള്‍പ്പെടും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പത്തനംതിട്ട എആര്‍ ക്യാമ്പില്‍ പൊലീസികാര്‍ തമ്മില്‍ അടിപിടി