‘എല്ലാവരും എന്നോട് ക്ഷമിക്കണം’; ഒടുവില്‍ പൃഥ്വിരാജ് മാപ്പ് പറഞ്ഞു
‘എല്ലാവരും എന്നോട് ക്ഷമിക്കണം’; ഒടുവില്‍ പൃഥ്വിരാജ് മാപ്പ് പറഞ്ഞു
ഉറച്ച നിലപാടുകള്‍ സ്വീകരിക്കുന്നതിലും നല്ല സിനിമകള്‍ തെരഞ്ഞെടുക്കുന്നതിലുമുള്ള മികവാണ് പൃഥ്വിരാജിനെ വ്യത്യസ്ഥനാക്കുന്നത്. കരുത്തുറ്റ കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൈയടി നേടുന്ന പൃഥ്വി തന്റെ വീഴ്‌ചയില്‍ ഇപ്പോള്‍ ക്ഷമാപണം നടത്തിയിരിക്കുകയാണ്.
തിരുവനന്തപുരത്ത് നടന്ന അസറ്റ്‌സ് ഹോംസിന്റെ ചടങ്ങില്‍ വൈകി എത്തിയതിനാണ് പൃഥ്വിരാജ് സദസിലുണ്ടായിരുന്നവരോട് പരസ്യമായി ക്ഷമാപണം നടത്തിയതാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിയത്. തനിക്കായി ഇത്രയും നേരം കാത്തിരുന്ന എല്ലാവരും ക്ഷമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളത്തു നിന്നുമാണ് തിരുവനന്തപുരത്തെ ചടങ്ങിലേക്ക് എത്തിയത്. ആറര മണിക്കൂര്‍ നീണ്ട ഈ യാത്ര തന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. ഇതാണ് വൈകിയെത്താന്‍ കാരണമെന്നും പൃഥ്വി പറഞ്ഞു.
പണ്ട് വൈലന്‍സ് സിനിമയുടെ ഷൂട്ട് നടക്കുമ്പോള്‍ എറണാകുളത്തു നിന്നും വൈകിട്ട് തിരുവനന്തപുരത്ത് തിരിച്ചെത്തുമായിരുന്നു. അത് എങ്ങനെ സാധിച്ചുവെന്ന് ഇപ്പോഴും അറിയില്ലെന്നും പൃഥ്വി വ്യക്തമാക്കി. ഇപ്പോള്‍ കൊച്ചിയില്‍ കൂടുതല്‍ ഷൂട്ട് നടക്കുന്നതിനാല്‍ തിരുവനന്തപുരത്ത് എത്തിച്ചേരുന്നത് ബുദ്ധിമുട്ടാണ്. ഒരുപാട് കാര്യങ്ങള്‍ ഓര്‍ക്കാനും സ്‌നേഹിക്കാനുമുള്ള നാടാണ് വട്ടിയൂര്‍ക്കാവ്. കാരണം ഞാന്‍ പഠിച്ചതെല്ലാം ഇവിടെയാണെന്നും രാജു പറഞ്ഞു.