ദിലീപിന് കരച്ചില്‍ നിയന്ത്രിക്കാന്‍ കഴിയാത്തത് രണ്ട് പേരെ ഓര്‍ക്കുമ്പോള്‍
ദിലീപിന് കരച്ചില്‍ നിയന്ത്രിക്കാന്‍ കഴിയാതത് ഇവരെ ഓര്‍ക്കുമ്പോള്‍
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിന്‍ തെളിവെടുപ്പിനായി പുറത്തേക്കിറങ്ങുമ്പോഴൊക്കെ ദിലീപിന്റെ മുഖത്ത് ഒരു ചിരി മാത്രമാണ് ആളുകള്‍ കാണുന്നത്. വേദനകളെല്ലാം കടിച്ചമര്‍ത്തുമ്പോള്‍ വരുന്ന ചിരിയാണ് അതെന്ന് കാഴ്ചക്കാര്‍ക്ക് ബോധ്യമാകുന്ന കാര്യമാണ്.
പക്ഷേ വീട്ടിലേക്ക് വിളിക്കുമ്പോള്‍ മാത്രം ദിലീപിന് കണ്ണുനീര്‍ അടക്കി വയ്ക്കാന്‍ കഴിയുന്നില്ല എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ജാമ്യം നിഷേധിച്ചതിന് ശേഷം അമ്മയുമായി ഫോണില്‍ സംസാരിച്ച് കഴിഞ്ഞ് ദിലീപ് പൊട്ടിക്കരയുകയായിരുന്നു.
അതേസമയം ദിലീപ് ജയിലില്‍ നിന്ന് കഴിഞ്ഞ ദിവസം മകളെ വിളിച്ചു എന്നാണ് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നത്. അച്ഛന്‍ ജയിലില്‍ കിടക്കുന്നത് കാര്യമാക്കണ്ട, നന്നായി പഠിക്കണം എന്നാണത്രെ ദിലീപ് മീനാക്ഷിയോട് പറഞ്ഞത്. കാവ്യ മാധവനെ ദിലീപ് ഫോണില്‍ നിന്ന് വിളിച്ചിരുന്നോ എന്ന കാര്യത്തില്‍ വിവരങ്ങള്‍ ഒന്നും ഇല്ല.