രാഷ്ട്രീയ-സിനിമാ മേഖലകളിലെ പ്രമുഖർ അവർക്ക് വേണ്ടതുപോലെ എന്നെ ഉപയോഗിച്ചു: വെളിപ്പെടുത്തലുമായി അശ്വതി ബാബു

ശനി, 29 ഡിസം‌ബര്‍ 2018 (19:50 IST)
കൊച്ചി: രാഷ്ട്രീയ സിനിമ മേഖലയിലെ പ്രമുഖരായ ആളുകൾ തന്നെ അവരുടെ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്തു എന്ന വെളിപ്പെടുത്തലുമായി മയക്കുമരുന്ന് കേസിൽ പിടിയിലായ നടി അശ്വതി ബാബു. പ്രായപൂർത്തിയാകുന്നതിന് മുൻപ് തന്നെ പീഡനങ്ങൾക്ക് ഇരയായിരുന്നതായും നടി പൊലീസിന് മൊഴി നൽകി. 
 
സിനിമ മേഖയിലെ പ്രമുഖരുമായി അശ്വതിക്ക് ബന്ധങ്ങളുണ്ട് എന്ന് പൊലീസിന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു ഇവരെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട് മയക്കുമരുന്ന് കേസുകളിൽ നടിക്കെതിരെ ശക്തമായ തെളിവുകൾ ശേഖരിക്കാനുള്ള അന്വേഷണത്തിലാണ് പൊലീസ് 
 
അശ്വതിയുടെ പാലച്ചുവട് ഡിഡി ഗോൾഡൻ ഗേറ്റ് ഫ്ലാറ്റില്‍ ഏതാനും സിനിമ, സീരിയൽ പ്രവർത്തകര്‍ സ്ഥിരം സന്ദർശകരായിരുന്നു. മയക്കുമരുന്ന് പാര്‍ട്ടികളിലും ഇവര്‍ പങ്കെടുത്തിരുന്നു. സ്ഥിരം ഇടപാടുകാരിൽ ആർക്കെങ്കിലും ലഹരി മരുന്നു കടത്തുമായി ബന്ധമുണ്ടോ എന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
 
അശ്വതി മയക്കുമരുന്ന് പാര്‍ട്ടികളില്‍ സജീവമായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഗോവയിലും ബെംഗ്ലൂരിലും നടക്കുന്ന മയക്കുമരുന്ന് പാര്‍ട്ടികളില്‍ ഇവര്‍ പങ്കെടുത്തിരുന്നു. ഈ സ്ഥലങ്ങളില്‍ പതിവായി  പോകാറുണ്ടായിരുന്നു.അശ്വതിയുടെ ഫോണില്‍ നിന്നും ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ക്രിസ്തുമസ് ദിനത്തിൽ ആൺ സുഹൃത്തിനോടൊപ്പം നടക്കാനിറങ്ങിയ പെൺകുട്ടിയെ കത്തികാട്ടി മൂവർസംഘം കൂട്ട ബലാത്സംഗത്തിനിരയാക്കി