അതിരിപ്പിള്ളി പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് സര്‍ക്കാര്‍; സ്ഥലമേറ്റെടുക്കൽ നടപടി ആരംഭിച്ചു
അതിരിപ്പിള്ളി പദ്ധതിയുമായി മുന്നോട്ടെന്ന് സര്ക്കാര്
അതിരപ്പിള്ളി പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 163 മെഗാവാട്ട് പദ്ധതിയായാണ് ഇത് നടപ്പാക്കുക. പദ്ധതിയ്ക്കാവശ്യമായ സ്ഥലം ഏറ്റെടുക്കല്‍ നടപടി ആരംഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ എൻ ഷംസുദ്ദീൻ എംഎൽഎ ഉന്നയിച്ച ചോദ്യത്തിന് രേഖമൂലമാണ് മുഖ്യമന്ത്രി മറുപടി നൽകിയത്.
അതിരപ്പപ്പിള്ളി പദ്ധതി നടപ്പാക്കുന്നതിനെതിരെ പരിസ്ഥിതി പ്രവർത്തകര്‍ ഉള്‍പ്പെടെയുള്ളവരുടെ ശക്തമായ എതിർപ്പ് നിലനിൽക്കുന്നുണ്ട്. ഇതിനിടയിലാണ് ഈ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ സർക്കാർ തീരുമാനിച്ചത്. മുന്നണിയിലെ രണ്ടാം കക്ഷി കൂടിയായ സിപിഐയും നേരത്തെ പദ്ധതി നടപ്പാക്കുന്നതിനെതിരെ എതിർപ്പുമായി രംഗത്തെത്തിയിരുന്നു.