Select Your Language

Notifications

webdunia
webdunia
webdunia
webdunia

അരി പശ്ചിമ ബംഗാളില്‍ നിന്ന് എത്തിക്കും: കടകംപള്ളി സുരേന്ദ്രന്‍

അരിക്ക് റെക്കോര്‍ഡ് വില

അരി പശ്ചിമ ബംഗാളില്‍ നിന്ന് എത്തിക്കും: കടകംപള്ളി സുരേന്ദ്രന്‍
തിരുവനന്തപുരം , ചൊവ്വ, 28 ഫെബ്രുവരി 2017 (10:35 IST)
സംസ്ഥാനത്ത് അരിവില റെക്കോര്‍ഡിലെത്തിയതിനെ തുടര്‍ന്ന് പശ്ചിമ ബംഗാളില്‍ നിന്ന് അരി എത്തിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അരിയുടെ വില വര്‍ധന റെക്കോര്‍ഡിലെത്തിയത് മന്ത്രി നിയമസഭയില്‍ അറിയിച്ചു. വില വര്‍ധന ഏറ്റവും ബുദ്ധിമുട്ടിക്കുന്നത് പവങ്ങളെയാകും. അന്യ സംസ്ഥാനങ്ങള്‍ ഇതേ പ്രശ്നം നേരിടുന്നത് അരിയുടെ വരവിനെ വന്‍തോതില്‍ ബാധിച്ചിരിക്കുകയാണെന്ന് അദ്ദേഹം സഭയില്‍ ചൂണ്ടികാട്ടി.
 
ഇപ്പോഴത്തെ കണക്കനുസരിച്ച് ഒരു കിലോ ജയ അരിക്ക് 48 രൂപയും മട്ട അരിക്ക്  43 ഉം സുരേഖ അരിക്ക് 37രുപയുമാണ് വില. ഇതിനു പരിഹാരമായാണ് അരി പശ്ചിമ ബംഗാളില്‍ നിന്ന് എത്തിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അത്ഭുതങ്ങൾ സൃഷ്ടിക്കുമോ? തോമസ് ഐസകിന്റെ കണ്ണുകൾ ചരക്കു സേവന നികുതിയിൽ?