Webdunia - Bharat's app for daily news and videos

Install App

തോറ്റുകൊടുക്കില്ല, തിരിച്ചു വരും: അറ്റ്ലസ് രാമചന്ദ്രൻ

ജീവിതത്തോട് പോരടിച്ച് അറ്റ്ലസ് രാമചന്ദ്രൻ

Webdunia
വെള്ളി, 15 ജൂണ്‍ 2018 (15:06 IST)
ജീവിതത്തോട് പോരടിക്കുകയാണ് താനിപ്പോഴെന്ന് അറ്റ്ലസ് രാമചന്ദ്രൻ. തോറ്റു കൊടുക്കില്ലെന്നും പൂർവ്വാധികം ശക്തിയോടെ തിരിച്ചുവരുമെന്നും അറ്റ്ലസ് രാമചന്ദ്രൻ പറയുന്നു. ഇതിനായി, സൌദി, കുവൈത്ത്, ദോഹ, മസ്കറ്റ് എന്നിവടങ്ങിലെ ഷോറൂമുകൾ വിപുലീകരിക്കാനാണ് തീരുമാനമത്രേ. 
 
വായ്പ്പയ്ക്ക് ഈടായി നൽകിയ ചെക്ക് മടങ്ങിയതാണ് പ്രശ്നങ്ങൾക്ക് തുടക്കമായതെന്നും തിരിച്ചടവ് ഒരിക്കൽ താമസിച്ചുവെന്നും ഇയാൾ പറയുന്നു. ദൈവത്തോടും ഒപ്പം നിൽക്കുന്ന നല്ലവരായ ആളുകളോടും തീർത്താൽ തീരാത്ത നന്ദി ഉണ്ടെന്നും രാമചന്ദ്രൻ പറഞ്ഞു.
 
ദുബായിൽ തടവിലായിരുന്ന രാമചന്ദ്രൻ കഴിഞ്ഞ ആഴ്ചയാണ് പുറത്തിറങ്ങിയത്. ബാങ്കുകളുമായി ധാരണയിലെത്തിയതിന്റെ അടിസ്ഥാനത്തിലാണ് മോചനം സാധ്യമായത്. 
 
ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ കുടുങ്ങിയ രാമചന്ദ്രന്‍ മൂന്നു വര്‍ഷത്തെ ജയില്‍ വാസത്തിന് ഒടുവിലാണ് മോചിതനായിരിക്കുന്നത്. ബാങ്ക് ഒഫ് ബറോഡയടക്കം 23 ബാങ്കുകളാണ് കേസ് നൽകിയത്. തുടർന്ന് 2015 ആഗസ്റ്റ് 23ന് അദ്ദേഹത്തെ ദുബായ് പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.
 
രാമചന്ദ്രന്‍റെ മകൾ മഞ്ചുവും അരുണും കേസിൽ ശിക്ഷിക്കപ്പെട്ടു. ഭാര്യ ഇന്ദു രാമചന്ദ്രനാണ് ഇവരുടെ മോചനത്തിനായി ശ്രമം നടത്തിയിരുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറ്റലിയില്‍ നടക്കുന്ന ജി7 സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സംഘത്തെ നയിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

ബിജെപി ഇപ്പോള്‍ തന്നെ മൂന്നാം സ്ഥാനത്ത്, പാലക്കാട് എല്‍ഡിഎഫിന് ജയിക്കാന്‍ നല്ല സാധ്യതയുണ്ട്: എം.വി.ഗോവിന്ദന്‍

കടുത്ത സാമ്പത്തിക പ്രതിസന്ധി: 17,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ബോയിങ്

യുവാവിൻ്റെ കൊലപാതകം: അയൽവാസികളായ അച്ഛനും മകനും ജീവപര്യന്തം തടവും പിഴയും

യു എസ് അരോഗ്യസെക്രട്ടറിയായി വാക്സിൻ വിരുദ്ധനായ കെന്നഡി ജൂനിയർ, വിമർശനവുമായി ആരോഗ്യ പ്രവർത്തകർ

അടുത്ത ലേഖനം
Show comments