Select Your Language

Notifications

webdunia
webdunia
webdunia
webdunia

എറ്റിഎമ്മിൽ നിക്ഷേപിക്കാൻ കൊണ്ടു പോയ പണം അക്രമികൾ മുളകുപൊടി വിതറി തട്ടിയെടുത്തു, പരാതിയിൽ പുതിയ ട്വിസ്റ്റ്

എറ്റിഎമ്മിൽ നിക്ഷേപിക്കാൻ കൊണ്ടു പോയ പണം അക്രമികൾ മുളകുപൊടി വിതറി  തട്ടിയെടുത്തു, പരാതിയിൽ പുതിയ ട്വിസ്റ്റ്

എ കെ ജെ അയ്യർ

, തിങ്കള്‍, 21 ഒക്‌ടോബര്‍ 2024 (11:00 IST)
കോഴിക്കോട് : എറ്റി എമ്മിൽ നിക്ഷേപിക്കാൻ കൊണ്ടു പോയ പണം അക്രമികൾ മുളകുപൊടി വിതറി  തട്ടിയെടുത്തു എന്ന പരാതിയിൽ വൻ ട്വിസ്റ്റ്' അന്വേഷണത്തിനൊടുവിൽ പരാതിക്കാരനും കൂട്ടാളിയും പിടിയിലായി. പണം കവർന്നത് പ്രതികൾ നടത്തിയ നാടകമെന്ന് പൊലീസ് കണ്ടെത്തി .പിന്നാലെയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
 
 പയ്യോളി സ്വദേശി സുഹൈൽ, സുഹൃത്ത് താഹ എന്നിവരാണ് അറസ്റ്റിലായത്. താഹയിൽ നിന്നും 37 ലക്ഷം രൂപ കണ്ടെത്തി. സുഹൃത്തായ താഹ പയ്യോളിയിലെ പള്ളി ജീവനക്കാരനാണ്.ആദ്യം 25 ലക്ഷം എന്നായിരുന്നു എങ്കിലും ഇപ്പോൾ അത്72 ലക്ഷം നഷ്ടപ്പെട്ടു എന്നായിരുന്നു പരാതി. ATM കൗണ്ടറുകളിൽ പണം നിറക്കാൻ പോകുന്നതിനിടെ കുരുടിമുക്കിൽ വച്ചാണ് യുവാവിന്റെ കണ്ണിൽ മുളകുപൊടി വിതറി ബന്ദിയാക്കിയ ശേഷം പണം കവർന്നതായാണ് പരാതി.
 
 സുഹൈലിനെ കാറിൽ ബന്ദിയാക്കിയ നിലയിലും ശരീരമാകെ മുളകുപൊടി വിതറിയ നിലയിലുമാണ് കണ്ടെത്തിയത്.യാത്രയ്ക്കിടെ പർദ്ദ ധരിച്ച രണ്ടുപേരിൽ ഒരാൾ വണ്ടിയുടെ മുന്നിലേക്ക് വീണു എന്നും വാഹനം നിർത്തിയപ്പോൾ മറ്റൊരു സ്ത്രീ ആക്രമിക്കുകയായിരുന്നു എന്നുമായിരുന്നു മൊഴി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

35 തരം ഭേദഗതികൾ, വെടിക്കെട്ടിന് കർശന നിയന്ത്രണവുമായി കേന്ദ്ര വിജ്ഞാപനം, തൃശൂർ പൂരത്തെ മാത്രമല്ല കേരളത്തിലെ മിക്ക ഉത്സവവെടിക്കെട്ടുകളും മുടങ്ങും