Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘സുനി നടിയോട് കാണിച്ചത് മരണം വരെ അവര്‍ക്ക് മറക്കാന്‍ പറ്റാത്ത കാര്യങ്ങള്‍...; നടി ആക്രമിക്കപ്പെട്ടതിന്റെ ഓഡിയോ !

ഒരു പെണ്ണ് ജീവിതത്തില്‍ ഏറ്റവും അനുഭവിക്കാവുന്ന വേദനയാണ് നടി അനുഭവിച്ചതെന്ന് ഓഡിയോ ക്ലിപ്പില്‍

‘സുനി നടിയോട് കാണിച്ചത് മരണം വരെ അവര്‍ക്ക് മറക്കാന്‍ പറ്റാത്ത കാര്യങ്ങള്‍...; നടി ആക്രമിക്കപ്പെട്ടതിന്റെ ഓഡിയോ !
കൊച്ചി , ശനി, 4 മാര്‍ച്ച് 2017 (13:10 IST)
മലയാളിയായ യുവ നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രധാന പ്രതികളെല്ലാം പിടിക്കപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച ഒരു ഓഡിയോ ക്ലിപ്പ് ആ കേസിലെ ദുരൂഹത വീണ്ടും വര്‍ധിപ്പിക്കുന്നു. ക്രൂരമായ ആക്രമണമാണ് നടിക്ക് നേരെ നടന്നതെന്നാണ് ആ ഓഡിയോ ക്ലിപ്പില്‍ പറയുന്നത്. എന്തെല്ലാം ക്രൂരതകളാണ് പള്‍സര്‍ സുനി നടിയോട് ചെയ്തതെന്നും ക്ലിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.  
 
എന്നാല്‍ എന്താണ് ഇതിന്റെ സത്യാവസ്ഥയെന്നത് ഇപ്പോഴും വ്യക്തമല്ല. ഒരു പൊലീസുകാരന്റെ ഓഡിയോയാണ് ഇതെന്നും സൂചനയുണ്ട്. അതിനുമപ്പുറം ഈ ഓഡിയോക്ക് പിറകില്‍ ഗൂഢാലോചന നടന്നിട്ടില്ലേയെന്നതും സംശയിക്കാവുന്നതാണ്. ഒരു സ്ത്രീയും ജീവിതത്തില്‍ അനുഭവിക്കാവുന്ന ഏറ്റവും വലിയ വേദനയാണ് നടി അനുഭവിച്ചതെന്നും ഓഡിയോയില്‍ പറയുന്നുണ്ട്. നടിയുടെ പേരും ഈ ഓഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്.
 
രതി വൈകൃതങ്ങളാണ് സുനി നടിയോട് കാണിച്ചതെന്നാണ് ഓഡിയോയില്‍ പറയുന്നത്. മരണം വരെ അവര്‍ക്ക് മറക്കാന്‍ പറ്റാത്ത ക്രൂരതയാണ് സുനി ചെയ്തതെന്നും ഓഡിയോയില്‍ പറയുന്നു. പാലാരിവട്ടം കഴിഞ്ഞതിന് ശേഷമാണ് സുനി വാഹനത്തില്‍ കയറിയതെന്നും അതിനുശേഷമാണ് ആക്രമണം തുടങ്ങിയതെന്നും ക്ലിപ്പില്‍ പറയുന്നു.  സുനി തന്നെയാണ് നടിയുടെ എല്ലാ ദൃശ്യങ്ങളും പകര്‍ത്തിയതെന്നും പറയുന്നു. 
 
കേരള പൊലീസിന്റെ അന്വേഷണത്തെ പ്രകീര്‍ത്തിച്ചാണ് ആ ഓഡിയോ അവസാനിക്കുന്നത്. നേരിട്ട് പരസ്യപ്പെടുത്താന്‍ കഴിയുന്ന ഒരു ഓഡിയോ അല്ല ഇത്. അതില്‍ പല ഭാഗങ്ങളിലും നടിയുടെ പേര് വ്യക്തമായി പറയുന്നുണ്ട്. കൂടാതെ ആക്രമിക്കപ്പെട്ട നടിയുടെ സ്വകാര്യതയെ ഹനിക്കുന്നതാണ് അതിലെ പലകാര്യങ്ങളും. അതിനാല്‍ ആ ഓഡിയോ പരസ്യപ്പെടുത്താന്‍ ഞങ്ങള്‍ക്ക് സാധിക്കില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിണറായിക്കെതിരായ വധഭീഷണി: ആർഎസ്എസ് നേതാവിനെതിരെ കേരള പൊലീസ് കേസെടുക്കണമെന്ന്​ കോടിയേരി