Publish Date: Fri, 28 Jan 2022 (18:13 IST)
Updated Date: Fri, 28 Jan 2022 (18:15 IST)
തിരുവല്ല: തിരുവല്ലയിലെ ഇടിഞ്ഞില്ലത്ത് പെട്രോൾ പമ്പിലെ ജീവനക്കാരനെ കുത്തി പരിക്കേൽപ്പിച്ച സംഘത്തിലെ ഒരാൾ പോലീസ് പിടികൂടി. പമ്പിലെ ജീവനക്കാരനായ അഖിൽ ലാൽ (31) ആണ് പരുക്കേറ്റു ആശുപത്രിയിലായത്.
കഴിഞ്ഞ ദിവസം പുലർച്ചെ ഒരു മണിയോടെയായിരുന്നു ഇടിഞ്ഞില്ലത്തെ മണലാടി ഫ്യുവൽസിലെ ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമണം നടത്തിയത്. പ്രതികളിൽ ഒരാളായ ചക്കുളം സ്വദേശി ശ്യാമിനെ പാമ്പ് ജീവനക്കാർ ഓടിച്ചിട്ടു പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.
കുപ്പിയിൽ പെട്രോൾ നല്കാതിരുന്നതിനെ തുടർന്നുണ്ടായ വാക്കേറ്റമാണ് കത്തിക്കുത്തിൽ കലാശിച്ചത്. പരുക്കേറ്റ അഖിലിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.