Publish Date: Thu, 27 Jan 2022 (15:12 IST)
Updated Date: Thu, 27 Jan 2022 (15:14 IST)
ആലപ്പുഴ: ആലപ്പുഴയിലെ സി.പി.എം നേതാവിന് വെട്ടേറ്റു. കലവൂരിലെ സി.പി.എം പ്രാദേശിക നേതാവായ സന്തോഷിനെയാണ് ഒരു സംഘം ആളുകൾ വെട്ടിയത്.
വളവനാട് ലോക്കൽ കമ്മിറ്റി അംഗമായ സന്തോഷിനെ പരുക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ ബി.ജെ.പി ആണെന്ന് സി.പി.എം ആരോപിച്ചിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ടു രണ്ട് ബി.എം.എസ് അനുഭാവികളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല