Webdunia - Bharat's app for daily news and videos

Install App

വനിതാ എസ്.ഐ യെ ആക്രമിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍
ശനി, 5 ഫെബ്രുവരി 2022 (14:02 IST)
കോഴിക്കോട്: വാഹന പരിശോധന നടത്തിക്കൊണ്ടിരുന്ന വനിതാ എസ്.ഐ യെ കടന്നു പിടിക്കാൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉപദ്രവിക്കാൻ ശ്രമിച്ച പൂവാട്ടുപറമ്പ് പുറക്കാട്ടുകാവ് മീത്തൽ ഷെറിൽ എന്ന 35 കാരനെ മെഡിക്കൽ കോളേജ് പൊലീസാണ് അറസ്റ്റ് ചെയ്തത്.

ഉപദ്രവിക്കാൻ വന്ന ഇയാളെ വനിതാ എസ്.ഐ തന്നെയാണ് കീഴ്പ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാത്രി ഏഴേമുക്കാലോടെ വെള്ളിപ്പറമ്പ് ആറാം മൈലിനു അടുത്തായിരുന്നു സംഭവം. റോഡരുകിൽ വാഹനങ്ങൾ വരുന്നതും കാത്ത് പരിശോധനയ്ക്കായി നിൽക്കുകയായിരുന്നു വനിതാ എസ്.ഐ. ബൈക്കിലെത്തിയ ഷെറിൽ ബൈക്ക് നിർത്തുകയും എസ്ഐ ക്ക് നേരെ പതുക്കെ ഓടിച്ചെത്തി മോശമായി പെരുമാറുകയും പിന്നീട് രക്ഷപ്പെടുകയും ചെയ്തു.

എന്നാൽ നടുക്കം വിട്ടുമാറവെ വനിതാ എസ്.ഐ തന്നെ ജീപ്പിൽ ഇയാളെ പിന്തുടർന്നു ഒരു കിലോ മീറ്ററിലേറെ ദൂരത്തു വച്ച് ബൈക്കിനു കുറുകെ ജീപ്പ് നിർത്തി ഇയാളെ കീഴ്പ്പെടുത്തി സ്റ്റേഷനിൽ എത്തിച്ചു. ഇയാൾ മുമ്പ് അബ്‌കാരി കേസിൽ പ്രതിയായിട്ടുണ്ട്.

ഇയാളുടെ മൊബൈൽ ഫോണിൽ ധാരാളം സ്ത്രീകളുടെ ചിത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇയാൾക്ക് പെൺവാണിഭ സംഘവുമായി ബന്ധമുള്ളതിന്റെ സൂചന ലഭിച്ചതായും പോലീസ് വെളിപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

വൈദ്യുതി ലൈനുകള്‍ക്ക് സമീപം തോട്ടി ഉപയോഗിക്കാതിരിക്കുന്നതാണ് സുരക്ഷിതം; ഇക്കാര്യങ്ങള്‍ അറിയണം

എം ടിക്ക് കലോത്സവദേവിയിൽ ആദരം: പ്രധാനവേദിയുടെ പേര് എംടി- നിള എന്നാക്കി

പരസ്പരം കേൾക്കു, മൊബൈൽ ഫൊൺ മാറ്റിവെച്ച് തുറന്ന് സംസാരിക്കു, കുടുംബങ്ങളോട് മാർപാപ്പ

നൃത്ത പരിപാടിയില്‍ പങ്കെടുത്ത കുട്ടികളെയും പറ്റിച്ചു; 390 രൂപയ്ക്ക് വാങ്ങിയ സാരി കുട്ടികള്‍ക്ക് വിറ്റത് 1600 രൂപയ്ക്ക്

'പുതുവത്സര ദിനം നമ്മളെ സംബന്ധിച്ചിടത്തോളം കേവലം ഒരു തീയതിയല്ല': മുഖ്യമന്ത്രിയുടെ പുതുവത്സരദിന സന്ദേശം

അടുത്ത ലേഖനം
Show comments