Publish Date: Thu, 03 Feb 2022 (14:16 IST)
Updated Date: Thu, 03 Feb 2022 (14:19 IST)
യുഎഇ തലസ്ഥാനമായ അബുദാബിക്ക് നേരെ വീണ്ടും ഹൂതി വിമതരുടെ ആക്രമണശ്രമം. ഹൂതികളുടെ മൂന്ന് ഡ്രോണുകൾ തടഞ്ഞു നശിപ്പിച്ചതായി പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. ഡ്രോൺ അവശിഷ്ടങ്ങൾ ആളൊഴിഞ്ഞ സ്ഥലങ്ങളിൽ പതിച്ചതായും നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ലെന്നും മന്ത്രാലയം സ്ഥിരീകരിച്ചു.
ഒരു മാസത്തിനിടെ അബുദാബിക്കെതിരെ നടക്കുന്ന നാലാമത്തെ ഹൂതി ആക്രമണമാണിത്.ഒടുവിലത്തെ മൂന്നു ആക്രമണശ്രമങ്ങളേയും യുഎഇ തടഞ്ഞു നശിപ്പിച്ചിരുന്നു. ഏത് ആക്രമണശ്രമങ്ങളെയും നേരിടാൻ രാജ്യം സജ്ജമാണെന്നും സുരക്ഷിതമായിരിക്കാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും പ്രതിരോധമന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.