കോഴിക്കോട് 16 കുപ്പി ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍. കോഴിക്കോട് കരുവിശേരി ശാന്തിരുത്തിവയല്‍ വീട്ടില്‍ ശിഖില്‍(26) ആണ് എക്‌സൈസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് കാരപ്പറമ്പ് അറഫാ അപ്പാര്‍ട്‌മെന്റിന്റെ മുന്‍വശത്തുനിന്നാണ് ഇയാളെ പിടികൂടുന്നത്.
രഹസ്യവിവരത്തെ തുടര്‍ന്നാണ് ഇയാളെ പിടികൂടിയത്. ഹാഷിഷ് ഓയിലിന്റെ ഉറവിടത്തെ കുറിച്ച് എക്‌സൈസ് അന്വേഷിക്കുന്നുണ്ട്.