യെച്ചൂരിക്ക് നേരെയുണ്ടായത് ജനാധിപത്യത്തിന് നേരെയുള്ള കൈയേറ്റമെന്ന് പിണറായി; പ്രാകൃതമെന്ന് ആന്‍റണി - പ്രതിഷേധിച്ച് നേതാക്കള്‍
യെച്ചൂരിക്ക് നേരെയുണ്ടായത് ജനാധിപത്യത്തിന് നേരെയുള്ള കൈയേറ്റമെന്ന് പിണറായി
സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരായ ആക്രമണത്തെ അപലപിച്ച് മുതിർന്ന നേതാക്കൾ രംഗത്ത്.
യെച്ചൂരിക്ക് നേരെയുണ്ടായത് ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ട്വീറ്റ് ചെയ്തു.
സംഘപരിവാർ തീക്കൊള്ളികൊണ്ടു തലചൊറിയുകയാണെന്നും മറ്റു രാഷ്ട്രീയ പാർട്ടികൾ പ്രവർത്തിക്കേണ്ടെന്ന പ്രഖ്യാപനമാണ് ഈ ആക്രമണമെന്നും മുതിർന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദൻ പറഞ്ഞു.
ആക്രമണം കാടത്തമാണെന്നാണ് കോണ്‍ഗ്രസ് പ്രവർത്തക സമിതിയംഗം എകെ ആന്‍റണി പ്രതികരിച്ചു.
ആര്‍എസ്എസും അവരുടെ പിണിയാളുകളും നടത്തുന്ന ഇത്തരം ആക്രമണങ്ങള്‍ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.
പ്രതിപക്ഷ ശബ്ദത്തെ ഇല്ലാതാക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ സംഘപരിവാറിനെ ഉപയോഗിച്ച് കായികമായ അക്രമം തന്നെ തുടങ്ങിയിരിക്കുകയാണെന്നതിന്‍റെ തെളിവാണ് ഹിന്ദുസേനാ പ്രവര്‍ത്തകര്‍ നടത്തിയ കൈയ്യേറ്റമെന്ന് എംബി രാജേഷ് എംപി പറഞ്ഞു.
അക്രമത്തിൽ ശക്തമായി പ്രതിഷേധിക്കുന്നു. ഇന്ത്യയിൽ ഇനിയും ഫാസിസം സമാഗതമായിട്ടില്ല എന്ന് ആവർത്തിക്കുന്ന പ്രകാശ് കാരാട്ടിനും ഇതൊരു തിരിച്ചറിവാകട്ടെയെന്ന് വിടി ബൽറാം എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചു.