Publish Date: Mon, 07 Mar 2022 (15:56 IST)
Updated Date: Mon, 07 Mar 2022 (15:58 IST)
കൊല്ലം: വീട്ടിൽ വീട്ടമ്മയായ യുവതി തനിച്ചായിരുന്നു സമയത്ത് വീടുകയറി ആക്രമത്തിച്ച ആളെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം വെസ്റ്റ് വില്ലേജ് ഈസ്റ്റ് വെസ്റ്റ് നഗർ - 47 ൽ ചെക്കും മൂട്ടിൽ വീട്ടിൽ റോളണ്ട് എന്ന വക്കച്ചൻ (38) ആണ് പോലീസ് പിടിയിലായത്.
വീട്ടിൽ യുവതി തനിച്ചാണെന്നു കണ്ട പ്രതി കടന്നു പിടിച്ചു ആക്രമിക്കാൻ ശ്രമിച്ചു. എന്നാൽ ഇയാളിൽ നിന്ന് രക്ഷപ്പെട്ടു പുറത്തേക്ക് ഓടിയ യുവതിയെ പ്രതി പിന്നാലെ എത്തി വീണ്ടും ആക്രമിക്കുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാരും അയൽക്കാരും എത്തിയതോടെ റോളണ്ട് കടന്നുകളഞ്ഞു.
യുവതിയുടെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം തുടങ്ങി. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാൾ വെസ്റ്റ് സ്റ്റേഷനിൽ കൊലപാതക ശ്രമം അടക്കമുള്ള കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറഞ്ഞത്. തങ്കശേരിയിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.