Select Your Language

Notifications

webdunia
webdunia
webdunia
webdunia

അട്ടപ്പാടി മധു കേസ്: 14 പ്രതികള്‍ കുറ്റക്കാര്‍, ശിക്ഷാവിധി നാളെ

അട്ടപ്പാടി മധു കേസ്: 14 പ്രതികള്‍ കുറ്റക്കാര്‍, ശിക്ഷാവിധി നാളെ
, ചൊവ്വ, 4 ഏപ്രില്‍ 2023 (12:22 IST)
അട്ടപ്പാടിയില്‍ അരി മോഷ്ടിച്ചെന്ന് ആരോപിച്ച് ആദിവാസി യുവാവായ മധുവിനെ കൊലപ്പെടുത്തിയ കേസില്‍ 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. രണ്ട് പേരെ വെറുതെ വിട്ടു. മണ്ണാര്‍ക്കാട് എസ്.സി, എസ്.ടി കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. സംഭവം നടന്ന് അഞ്ച് വര്‍ഷത്തിനു ശേഷമാണ് കേസില്‍ വിധി. പ്രതികള്‍ക്കുള്ള ശിക്ഷ നാളെ വിധിക്കും. 
 
ഹുസൈന്‍ മരയ്ക്കാര്‍, ഷംസുദ്ദീന്‍, രാധാകൃഷ്ണന്‍, അബൂബക്കര്‍, സിദ്ദിഖ്, ഉബൈദ്, നജീബ്, ജൈജുമോന്‍, സജീവ്, സതീഷ്, ഹരീഷ്, ബിജു, മുനീര്‍ എന്നിവരാണ് കുറ്റക്കാര്‍. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യാക്കുറ്റം ഇവര്‍ക്കെതിരെ തെളിഞ്ഞതായി കോടതി വ്യക്തമാക്കി. ഐപിസി 304 വകുപ്പ് പ്രകാരം പരമാവധി പത്ത് വര്‍ഷം തടവാണ് ശിക്ഷ. 
 
നാലാം പ്രതി അനീഷ്, പതിനൊന്നാം പ്രതി അബ്ദുള്‍ കരീം എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചെന്നായിരുന്നു അനീഷിന് എതിരായ കുറ്റം. മധുവിനെ കള്ളന്‍ എന്നുവിളിച്ച് ആക്ഷേപിച്ചെന്നാണ് അബ്ദുള്‍ കരീമിന് എതിരായ കുറ്റം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അട്ടപ്പാടി മധു വധക്കേസില്‍ പതിനാറ് പ്രതികളില്‍ പതിനാലു പ്രതികളും കുറ്റക്കാരെന്ന് കോടതി; ശിക്ഷ നാളെ വിധിക്കും