ആറ്റിങ്ങലില്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തി. ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ അനുസരിച്ച് സര്‍വീസ് നടത്തുമ്പോഴുണ്ടാകുന്ന നഷ്ടവും യാത്രചെയ്യാന്‍ ആളില്ലാത്തതുമൂലവുമാണ് സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ ബസുടമകള്‍ തീരുമാനിച്ചത്. പ്രതിദിനം 5000രൂപയുടെ നഷ്ടമുണ്ടാകുന്നുവെന്നാണ് പറയുന്നത്.
കൊവിഡ് ഭീതിമൂലം രണ്ടുമാസത്തിലധികം സര്‍വീസ് നിര്‍ത്തിവച്ചിരുന്ന ബസുകള്‍ ചെറിയൊരുപ്രതീക്ഷയോടെയാണ് വീണ്ടും സര്‍വീസ് ആരംഭിച്ചിരുന്നത്. ജോലിക്കാര്‍ക്കുള്ള ശമ്പളത്തിനും ഡീസലടിക്കാനും പണം തികയുന്നില്ല എന്നാണ് ബസുടമകള്‍ പറയുന്നത്.