Attukal Pongala: ആറ്റുകാല്‍ പൊങ്കാലയ്ക്ക് വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
നിര്‍ജലീകരണം ഒഴിവാക്കാന്‍ ഇടയ്ക്കിടെ വെള്ളം കുടിക്കണം
Attukal Pongala: ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ പൊങ്കാല മഹോത്സവത്തിനു തുടക്കം. ക്ഷേത്ര പരിസരത്തും വീടുകളിലും നഗരാങ്കണത്തിലും പൊങ്കാല അടുപ്പുകള്‍ നിരന്നു. രാവിലെ 10.30 നാണ് അടുപ്പുവെട്ട്. ചൂട് വളരെ കൂടുതലായതിനാല്‍ എല്ലാവരും സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
നിര്‍ജലീകരണം ഒഴിവാക്കാന്‍ ഇടയ്ക്കിടെ വെള്ളം കുടിക്കണം
കട്ടികുറഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക, പോളിസ്റ്റര്‍ വസ്ത്രങ്ങള്‍ ഒഴിവാക്കുക
നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ ശ്രമിക്കുക
ശുദ്ധ ജലമോ തിളപ്പിച്ചാറിയ വെള്ളമോ മാത്രം കുടിക്കുക
തണ്ണിമത്തന്‍ പോലെ ജലാംശം കൂടുതലുള്ള പഴവര്‍ഗങ്ങള്‍ കഴിക്കുക
ശുദ്ധമായ ജലത്തില്‍ തയ്യാറാക്കിയ ഐസ് മാത്രം പാനീയങ്ങളില്‍ ഉപയോഗിക്കുക
ഇടയ്ക്ക് കൈകാലുകളും മുഖവും കഴുകുക
ഇടയ്ക്കിടെ തണലത്ത് വിശ്രമിക്കുക
കുട്ടികളെ തീയുടെ അടുത്ത് നിര്‍ത്തരുത്
ചുറ്റുമുള്ള അടുപ്പുകളില്‍ നിന്ന് തീ പടരാതെ സൂക്ഷിക്കണം
തീ പിടിക്കുന്ന വിധത്തില്‍ അലസമായി വസ്ത്രങ്ങള്‍ ധരിക്കരുത്
തീ പിടിക്കുന്ന സാധനങ്ങള്‍ അടുപ്പിന് സമീപം വയ്ക്കരുത്
തൊട്ടടുത്ത് ഒരു ബക്കറ്റ് വെള്ളം കരുതിവയ്ക്കണം
തീപൊള്ളലേറ്റാല്‍ പ്രഥമ ശുശ്രൂഷ ചെയ്യണം
പൊള്ളലേറ്റ ഭാഗം വെള്ളം ഉപയോഗിച്ച് തണുപ്പിക്കണം
വസ്ത്രമുള്ള ഭാഗത്താണ് പൊള്ളലേറ്റതെങ്കില്‍ വസ്ത്രം നീക്കാന്‍ ശ്രമിക്കരുത്
പൊങ്കാലയ്ക്ക് ശേഷം വെള്ളം ഉപയോഗിച്ച് അടുപ്പിലെ തീ കെടുത്തണം