Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്റ്റാന്‍ഡില്‍ കിടക്കുന്ന ഓട്ടോറിക്ഷ ഓട്ടം പോകാന്‍ പറ്റില്ലെന്ന് പറഞ്ഞാല്‍ 7500 രൂപ പിഴ !

യാത്രക്കാരില്‍ നിന്നോ സമൂഹമാധ്യമങ്ങളിലൂടെയോ അല്ലാതെയോ പരാതി ലഭിച്ചാല്‍ 24 മണിക്കൂറിനകം പരിഹാരമുണ്ടാകും

സ്റ്റാന്‍ഡില്‍ കിടക്കുന്ന ഓട്ടോറിക്ഷ ഓട്ടം പോകാന്‍ പറ്റില്ലെന്ന് പറഞ്ഞാല്‍ 7500 രൂപ പിഴ !

രേണുക വേണു

, ബുധന്‍, 24 ജൂലൈ 2024 (09:40 IST)
സ്റ്റാന്‍ഡില്‍ കിടക്കുന്ന ഓട്ടോറിക്ഷകളുടെ ഡ്രൈവര്‍മാര്‍ സവാരി വിളിക്കുന്നവരോട് ഓട്ടം വരാന്‍ പറ്റില്ലെന്നു പറഞ്ഞാല്‍ ഇനി മുതല്‍ നടപടി. യാത്രക്കാര്‍ പറയുന്ന സ്ഥലങ്ങളില്‍ കൃത്യമായി എത്തിച്ചില്ലെങ്കില്‍ പിഴ, ലൈസന്‍സ് റദ്ദാക്കല്‍ തുടങ്ങിയ നടപടികളുമായി മുന്നോട്ടു പോകുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. 
 
യാത്രക്കാരില്‍ നിന്നോ സമൂഹമാധ്യമങ്ങളിലൂടെയോ അല്ലാതെയോ പരാതി ലഭിച്ചാല്‍ 24 മണിക്കൂറിനകം പരിഹാരമുണ്ടാകും. അത്യാവശ്യ കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ളവക്ക് യാത്രക്കാര്‍ കുറഞ്ഞ ദൂരം വിളിച്ചാലോ തിരക്കുള്ള സ്ഥലങ്ങളിലേക്കോ ഓട്ടോ ഡ്രൈവര്‍മാര്‍ ഓട്ടം പോകാത്ത സാഹചര്യമാണുള്ളത്. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി കടുപ്പിച്ചത്.
 
യാത്രക്കാര്‍ പറയുന്ന സ്ഥലങ്ങളില്‍ ഓട്ടോക്കാര്‍ പോകാന്‍ മടി കാണിക്കുകയാണെങ്കില്‍ ഓട്ടോറിക്ഷയുടെ നമ്പര്‍, പരാതി, സ്ഥലം തുടങ്ങിയവ ഉള്‍പ്പെടെ 8547639011 എന്ന വാട്‌സ്ആപ്പ് നമ്പറില്‍ പരാതിപ്പെടാം. ഏതു ജില്ലയില്‍ നിന്നും ഈ നമ്പറിലേക്ക് വാട്‌സ്ആപ്പ് ചെയ്യാവുന്നതാണ്. പരാതികള്‍ ബന്ധപ്പെട്ട ഓഫീസുകളിലേക്ക് ഉടന്‍ കൈമാറുകയും പരിഹാരമുണ്ടാകുകയും ചെയ്യും.
 
ന്യായമായ പരാതികളില്‍ ബന്ധപ്പെട്ടവരെ സ്റ്റേഷനുകളില്‍ വിളിച്ചു വരുത്തുകയും ഫൈന്‍ ഈടാക്കുകയും ചെയ്യും. 7500 രൂപയാണ് പിഴ ചുമത്തുക. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സാമ്പത്തിക ഞെരുക്കത്തിലും കൈ വിടാതെ..! സൗജന്യ കിറ്റ് ഓണത്തിനു മുന്‍പ്