തമ്പുരാന്‍ വിശേഷണത്തിന് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പ്രിന്‍സ് അവിട്ടം തിരുനാള്‍ ആദിത്യ വര്‍മ്മ. ഒരഭിമുഖത്തിലാണ് ആദിത്യവര്‍മ ഇക്കാര്യം പറഞ്ഞത്. തമ്പുരാന്‍ വിളിയുടെ ആവശ്യമില്ല, രാജഭരണം ഒക്കെ കഴിഞ്ഞു മിസ്റ്റര്‍, രാജാവും തമ്പുരാനും ഒക്കെ പണ്ട് തുടങ്ങിയ കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത് ഇത്തരം കമന്റുകളോട് എന്താണ് പറയാനുള്ളത് എന്നായിരുന്നു അവതാരികയുടെ ചോദ്യം. തമ്പുരാന്‍ എന്നതിന് രാജാവ് എന്നര്‍ത്ഥം ഇല്ലെന്നും തമ്പുരാന്‍ ജാതിയില്‍ ജനിച്ച ആദിത്യ വര്‍മ്മ എന്നേ അര്‍ത്ഥമുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
തമ്പുരാന്‍ എന്ന് പറയുന്നത് ഒരു ജാതിയുടെ പേരാണ്. പണിക്കര്‍, നമ്പൂതിരിപ്പാട്, നായര്‍, മേനോന്‍ എന്നൊക്കെ പറയുന്നതുപോലെ ഒരു ജാതിയാണത്. അല്ലാതെ രാജാവ് എന്നൊരു അര്‍ത്ഥം അതിനില്ലെന്ന് അദ്ദേഹം പറഞ്ഞു.