ജയിച്ചത് ആര്?, ലക്ഷ്മി നായരുടെ രാജി എവിടെ? ക്ലൈമാക്സിലെ ട്വിസ്റ്റിനെ കുറിച്ച് ജെയ്ക്കും വിജിനും ചിലത് പറയാനുണ്ട്
ലക്ഷ്മിനായരുടെ രാജി എവിടെയെന്ന ചോദ്യവുമായി ജെയ്ക്കും വിജിനും
ലോ അക്കാദമിയിലെ 29 ദിവസം നീണ്ട സമരം ഇന്നലെ അവസാനിച്ചതോടെ ക്രഡിറ്റ് ആവശ്യപ്പെട്ട് എല്ലാ വിദ്യാർത്ഥി സംഘടനകളും രംഗത്തെത്തിയിരുന്നു. കൂട്ടത്തിൽ ആദ്യം സമരം അവസാനിപ്പിച്ച എസ് എഫ് ഐയും ഉണ്ട്. ലോ അക്കാദമിയില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ സമരം തുടര്‍ന്നവര്‍ വിദ്യാര്‍ഥി സമൂഹത്തോട് മാപ്പ് പറയണമെന്ന് എസ്എഫ്‌ഐ വ്യക്തമാക്കുകയാണ്.
വിദ്യാഭ്യാസമന്ത്രി തങ്ങളോട് ആവശ്യപ്പെട്ടത് കൊണ്ടാണ് രണ്ടാമതും തങ്ങള്‍ ചര്‍ച്ചയ്ക്ക് എത്തിയതെന്നും സംസ്ഥാന സെക്രട്ടറി എം വിജിന്‍, സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസ് എന്നിവര്‍ പറഞ്ഞു. സമരവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ക്ക് ലഭിച്ച ഉറപ്പുകള്‍ക്കപ്പുറം മറ്റ് വിദ്യാര്‍ഥി സംഘടനകള്‍ക്ക് ഒന്നും നേടാനായിട്ടില്ലെന്നും നേതാക്കള്‍ പറഞ്ഞു.
പ്രിന്‍സിപ്പല്‍ രാജിവെച്ചാലെ സമരം അവസാനിപ്പിക്കൂ എന്ന് പറഞ്ഞവര്‍, സമരം പിന്‍വലിച്ച സാഹചര്യത്തില്‍ ലക്ഷ്മിനായരുടെ രാജി എവിടെയാണെന്ന് വ്യക്തമാക്കണം. എസ്എഫ്‌ഐയുടെ നിലപാട് മറ്റ് വിദ്യാര്‍ഥി സംഘടനകള്‍ അംഗീകരിച്ചുവെന്നതാണ് മന്ത്രി വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍ സംഭവിച്ചത്. സമരം അവസാനിപ്പിക്കാന്‍ തുടക്കത്തിൽ തന്നെ എസ്എഫ്‌ഐ എടുത്ത തീരുമാനം വിജയിച്ചതായി ഇതോടെ മറ്റുവിദ്യാര്‍ഥി സംഘടനകളും സമ്മതിച്ചിരിക്കുകയാണ്.