Select Your Language

Notifications

webdunia
webdunia
webdunia
webdunia

നരഭോജികൾ എന്ന് ആക്ഷേപം, സത്യാവസ്ഥ എന്തെന്നറിയണം: പ്രതികൾക്ക് വേണ്ടി കോടതിയിൽ ഹാജരാകുമെന്ന് ബി എ ആളൂർ

നരഭോജികൾ എന്ന് ആക്ഷേപം, സത്യാവസ്ഥ എന്തെന്നറിയണം: പ്രതികൾക്ക് വേണ്ടി കോടതിയിൽ ഹാജരാകുമെന്ന് ബി എ ആളൂർ
, ബുധന്‍, 12 ഒക്‌ടോബര്‍ 2022 (13:18 IST)
പത്തനംതിട്ട ഇലന്തരൂരിൽ നടന്ന ഇരട്ട കൊലപാതകത്തിൽ പ്രതികൾക്ക് വേണ്ടി കോടതിയിൽ ഹാജരാകുമെന്ന് അഡ്വ ബി എ ആളൂർ. പ്രതികൾക്ക് വേണ്ടി വക്കാലത്ത് ഫയൽ ചെയ്യുമെന്നും കേസിൽ സത്യാവസ്ഥ അറിയേണ്ടതുണ്ടെന്നും ആളൂർ മാധ്യമങ്ങളോട് പറഞ്ഞു.
 
നടന്നത് നരബലിയുടെ ശ്രേണിയിൽപ്പെട്ട കൊലപാതകാണെന്നാണ് പോലീസിൻ്റെ വാദം. ഇപ്പോൾ നരഭോജികളെന്ന ആക്ഷേപം വരുന്നുണ്ട്.ഇതിൽ സത്യാവസ്ഥ അറിയണം. അവരുമായും അവരുടെ അടുത്ത ആളുകളുമായും ബന്ധപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ അവർക്കായി ഹാജരാകും. ഏത് കോടതിയിലാണെന്ന് അറിഞ്ഞ ശേഷം നടപടികൾ സ്വീകരിക്കും. ബി എ ആളൂർ പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ വിവാഹം കഴിച്ച ഗര്‍ഭിണി അറസ്റ്റിലായി