Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിറങ്ങലിച്ച് കേരളം ! തിരുവല്ലയില്‍ നരബലി; രണ്ട് സ്ത്രീകളെ കൊന്ന് കഷണങ്ങളാക്കി കുഴിച്ചിട്ട നിലയില്‍

പൊന്നുരുന്നി സ്വദേശിയും കടവന്ത്രയില്‍ ലോട്ടറി കച്ചവടക്കാരിയുമായ പത്മത്തെ സെപ്റ്റംബര്‍ 26 നാണ് കാണാതായത്

Human sacrifice in Kerala
, ചൊവ്വ, 11 ഒക്‌ടോബര്‍ 2022 (11:45 IST)
കേരളത്തെ ഞെട്ടിച്ച് തിരുവല്ലയിലെ നരബലി. രണ്ട് സ്ത്രീകളെ കൊന്ന് കഷണങ്ങളാക്കി കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. എറണാകുളത്തുനിന്ന് രണ്ട് സ്ത്രീകളെ കടത്തിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. കൊച്ചി പൊന്നുരുന്നി സ്വദേശി പത്മവും കാലടി സ്വദേശിയായ മറ്റൊരു സ്ത്രീയുമാണ് കൊല്ലപ്പെട്ടത്. ഇവരെ തിരുവല്ലയില്‍ എത്തിച്ച് കൊലപ്പെടുത്തി കഷണങ്ങളാക്കിയ ശേഷം കുഴിച്ചിട്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. സംഭവം നരബലിയാണെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
 
പൊന്നുരുന്നി സ്വദേശിയും കടവന്ത്രയില്‍ ലോട്ടറി കച്ചവടക്കാരിയുമായ പത്മത്തെ സെപ്റ്റംബര്‍ 26 നാണ് കാണാതായത്. ഇതേ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍. തിരുവല്ലയിലെ ദമ്പതിമാര്‍ക്ക് വേണ്ടി നരബലി നടത്താനായാണ് പത്മത്തെ കടത്തിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. സമാനരീതിയിലാണ് കാലടി സ്വദേശിയായ സ്ത്രീയെയും കൊലപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്. 
 
കേസുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. സംഭവവുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ വൈകിട്ടോടെ പുറത്തുവിടുമെന്ന് പൊലീസ് പറഞ്ഞു.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വര്‍ണം വാങ്ങാന്‍ പറ്റിയ ടൈം ! വന്‍ വില ഇടിവ്