Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘700 കോടിക്ക് എന്ത് രേഖയാണുള്ളത്? പിണറായിയും സിപി‌എമ്മും അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുകയാണ്‘: കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ

, ശനി, 25 ഓഗസ്റ്റ് 2018 (10:43 IST)
യുഎഇ ഫണ്ട് വിവാദത്തിൽ മുഖ്യമന്ത്രിയും സിപിഎമ്മും അനാവശ്യ വിവാദങ്ങൾ  ഉണ്ടാക്കുകയാണെന്ന് കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ. കേരളത്തിന് വേണ്ട എല്ലാ  സഹായങ്ങളും കേന്ദ്ര സർക്കാർ ഉറപ്പാക്കും. എന്നാല്‍ കേന്ദ്ര, സംസ്ഥാന ഏറ്റുമുട്ടലിലേക്ക് കേരളം കാര്യങ്ങള്‍ കൊണ്ടുപോകുകയാണെന്നും ബാബുസല്‍ സുപ്രിയോ പറഞ്ഞു. മനോരമ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.

ജനങ്ങള്‍ ഇത്രയും വലിയ ദുരന്തം അനുഭവിക്കുമ്പോള്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനും സീതാറാം യച്ചൂരിയുമടക്കം മറ്റ് സിപിഎമ്മിന്‍റെ മുതിര്‍ന്ന നേതാക്കളടക്കം അനാവശ്യമായ വിവാദങ്ങള്‍ ഉണ്ടാക്കുകയും രാഷ്‌ട്രീയം കളിക്കുകയാണെന്നും കേന്ദ്രമന്ത്രി ആരോപിക്കുന്നു.

അതേസമയം, 700 കോടി പ്രഖ്യാപിച്ചതിന് മുഖ്യമന്ത്രിയുടെ കൈയില്‍ എന്ത് തെളിവാണുള്ളതെന്നും അദ്ദേഹം ചോദിക്കുന്നു. ഉടന്‍ തന്നെ കേന്ദ്രത്തിന് സാധ്യമായ എല്ലാ സഹായങ്ങളും കേന്ദ്രം നല്‍കിയിട്ടുണ്ടെന്നും ഇനിയും വേണ്ടത് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഈ മുന്തിയ കണക്കുകള്‍ ഒരു സ്‌പെഷ്യല്‍ ഓണതള്ളായി കാണാം അല്ലേ?': ബിജെപിക്കെതിരെ ശബരീനാഥന്‍