Select Your Language

Notifications

webdunia
webdunia
webdunia
webdunia

കെ രാജു വിവേചന ബുദ്ധിയോടെ പ്രവർത്തിച്ചില്ല; മന്ത്രിയുടെ ജര്‍മ്മന്‍ യാത്ര സിപിഐ ചര്‍ച്ച ചെയ്യും, ശക്തമായ നടപടിയെന്ന് സൂചന - അടിയന്തിര എക്‍സിക്യൂട്ടിവ് യോഗം ഈ മാസം

തിരുവനന്തപുരം , ബുധന്‍, 22 ഓഗസ്റ്റ് 2018 (06:39 IST)
സംസ്ഥാനം പ്രളയ ദുരന്തത്തില്‍ അകപ്പെട്ടപ്പോള്‍ ജര്‍മ്മന്‍ സന്ദര്‍ശനത്തിനു പോയ മന്ത്രി കെ  രാജുവിനെതിരെ ശക്തമായ നടപടിയുണ്ടാകും.

ഈ മാസം 28ന് ചേരുന്ന സി പി ഐ അടിയന്തിര എക്‍സിക്യൂട്ടിവ് യോഗം വിഷയം ചര്‍ച്ച ചെയ്യും. രാജു ജര്‍മ്മനിക്ക് പോയത് തന്റെ അറിവോട അല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ മന്ത്രിക്കെതിരെ സി പി ഐയില്‍ നിന്നും ശക്തമായ എതിര്‍പ്പാണുണ്ടാകുന്നത്.

രാജുവിനെ മന്ത്രിസ്ഥാനത്ത് നിന്നും നീക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങള്‍ യോഗത്തിൽ ചർച്ചയാകും. മന്ത്രിസ്ഥാനത്തു നിന്നും രാജുവിനെ നീക്കണമെന്ന ആവശ്യം കൂടുതല്‍ നേതാക്കള്‍ ഉന്നയിക്കും.

കേരളം ദുരന്തമുഖത്ത് നിൽക്കുമ്പോൾ വിവേചന ബുദ്ധിയോടെ പ്രവർത്തിക്കാൻ മന്ത്രിക്ക് കഴിഞ്ഞില്ലെന്ന വിമർശനം സിപിഐ നേതൃത്വത്തിൽ ശക്തമാണ്. സി പി ഐ സംസ്ഥാന അധ്യക്ഷന്‍ കാനം രാജേന്ദ്രനും സമാനമായ അഭിപ്രായമാണുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുവാവ് കൊല്ലപ്പെട്ടു, യുവതിയെ നഗ്‌നയാക്കി നടത്തി ബന്ധുക്കളുടെ പ്രതികാരം