തൃശൂര്‍ നഗരത്തിലെ പ്രമുഖ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു
പഴകിയ ഭക്ഷണം മൂന്ന് തവണ പിടിച്ചെടുത്ത് മൂന്ന് ഹോട്ടലുകള്‍ ഇക്കൂട്ടത്തിലുണ്ട്
തൃശൂര്‍ നഗരത്തിലെ പ്രമുഖ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. തൃശൂര്‍ പൂരത്തിനു മുന്നോടിയായി ഹെര്‍ത്ത് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് വിവിധ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടിയത്.
അരമന ബിയര്‍ ആന്റ് വൈന്‍ പാര്‍ലര്‍, ഹോട്ടല്‍ സീഫോര്‍ട്ട്, ഹോട്ടല്‍ ആലിയ, ഹോട്ടല്‍ ഒരോട്ടി, ഹോട്ടല്‍ ചുരുട്ടി, ഹോട്ടല്‍ കുക്ക്‌ഡോര്‍ എന്നിങ്ങനെ ആറ് ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്.
പഴകിയ ഭക്ഷണം മൂന്ന് തവണ പിടിച്ചെടുത്ത് മൂന്ന് ഹോട്ടലുകള്‍ ഇക്കൂട്ടത്തിലുണ്ട്. ഈ ഹോട്ടലുകള്‍ പൂട്ടാന്‍ കോര്‍പറേഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പഴകിയ ചിക്കന്‍ മുതല്‍ പൊറോട്ട വരെ ഈ ഹോട്ടലുകളില്‍ നിന്ന് പിടിച്ചെടുത്തു.
ഇനി ഒരിക്കല്‍ കൂടി പഴകിയ ഭക്ഷണം പിടിച്ചാല്‍ ഹോട്ടലുകളുടെ ലൈസന്‍സ് റദ്ദാക്കും. പിന്നെ പ്രവര്‍ത്തിക്കാന്‍ കഴിയില്ല. പഴകിയ ഭക്ഷണം പിടിച്ചാല്‍ 10,000 രൂപ മുതല്‍ 25,000 രൂപ വരെയാണ് പിഴ.