അലനും താഹയ്‌ക്കും ജാമ്യമില്ല; യുഎപിഎ ഉള്ളതിനാൽ ജാമ്യം അനുവദിക്കാനാകില്ലെന്ന് കോടതി
കേസിന്‍റെ തുടർ അന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷന്‍റെ വാദം ചൂണ്ടികാട്ടിയാണ് ജാമ്യം നിക്ഷേധിച്ചത്.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചാർത്തി അറസ്റ്റ് ചെയ്ത വിദ്യാർഥികളായ അലനും താഹയ്ക്കും കോടതി ജാമ്യം നിക്ഷേധിച്ചു.
കേസിന്‍റെ തുടർ അന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷന്‍റെ വാദം ചൂണ്ടികാട്ടിയാണ് ജാമ്യം നിക്ഷേധിച്ചത്. പ്രതികൾ പുറത്തിറങ്ങിയാൽ അത് കേസിനെ ബാധിക്കുമെന്നും യുഎപിഎ നിലനിൽക്കുന്നതിനാൽ ജാമ്യം അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനാണ് ഇരുപേരുടെയും ബന്ധുക്കളുടെ തീരുമാനം