Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബാലഭാസ്കറിന് സ്വർണക്കടത്തുമായി ബന്ധമില്ല; തെറ്റായ വിവരങ്ങൾ നൽകിയതിന് കലാഭവൻ സോബിയ്ക്കെതിരെ കേസ്

ബാലഭാസ്കറിന് സ്വർണക്കടത്തുമായി ബന്ധമില്ല; തെറ്റായ വിവരങ്ങൾ നൽകിയതിന് കലാഭവൻ സോബിയ്ക്കെതിരെ കേസ്
, ബുധന്‍, 3 ഫെബ്രുവരി 2021 (09:07 IST)
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റേത് അപകടമരണമാണെന്നും, മരണത്തിൽ ദുരൂഹതയില്ലെന്നും സിബിഐ. കോടതിയിൽ നൽകിയ കുറ്റപത്രത്തിലാണ്. സിബിഐ ഇക്കാാര്യം വ്യക്തമാക്കിയിരിയ്ക്കുന്നത്. അപകടത്തിൽപ്പെടുമ്പോൾ വാഹനം ഓടിച്ചിരുന്ന അർജുനെതിരെ മനപ്പൂർവമല്ലാത്ത നരഹത്യ ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചിരിയ്ക്കുന്നത്. അമിത വേഗത്തിൽ വാഹനം ഓടിച്ചതാണ് അപകടകാരണം എന്നും, ലഭിച്ച സിസി‌ടിവി ദൃശ്യങ്ങളിൽനിന്നും ഇത് വ്യക്തമാണ് എന്നും സിബിഐ പറയുന്നു. 
 
ബാലഭാസ്കറിന്റെ കുടുംബം ഉന്നയിച്ച ദുരൂഹതകൾക്ക് തെളിവില്ല. ബാലഭാസ്കറിനോ, ട്രൂപ്പിനോ സ്വർണക്കടത്തുമായി ബന്ധമില്ല, ഇൻഷൂറൻസുമായി ബന്ധപ്പെട്ട് കുടുംബം ഉന്നയിച്ച ദുരൂഹതയ്ക്കും കേസുമായി ബന്ധമില്ലെന്നും സി‌ബിഐ കുറ്റപത്രത്തിൽ വ്യക്താമാക്കുന്നുണ്ട്. തെറ്റായ വിവരങ്ങൾ നൽകിയതിന് കൊച്ചിൻ കലാഭവനിലെ മുൻ സൗണ്ട് റെക്കോർഡിസ്റ്റ് സോബി ജോർജ്ജിനെതിരെ കേസെടുക്കും. മനുഷ്യക്കടത്ത്, വഞ്ചന അടക്കം 20 ഓളം കേസുകളീൽ സോബി പ്രതിയാണെന്നും, ഒരു കേസിൽ അറസ്റ്റ് ഒഴിവാക്കുന്നതിനായി രക്ഷപ്പെടുമ്പോഴാണ് സോബി സംഭവ സ്ഥലത്തെത്തിയത് എന്നും  സിബിഐ കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റെയ്ഡിനിടെ വെടിവെപ്പ്: ഫ്‌ളോറിഡയില്‍ രണ്ട് എഫ്ബിഐ ഏജന്റുമാര്‍ കൊല്ലപ്പെട്ടു; മൂന്ന്‌പേര്‍ക്ക് പരിക്ക്