Publish Date: Tue, 23 Oct 2018 (18:57 IST)
Updated Date: Tue, 23 Oct 2018 (18:59 IST)
ബാലഭാസ്‌കറിന്‍റെ ഭാര്യ ലക്ഷ്മി സംസാരിക്കാന്‍ തുടങ്ങിയതായി ബന്ധുക്കളും സുഹൃത്തുക്കളും അറിയിച്ചു. ബാലഭാസ്‌കറിന്‍റെയും മകള്‍ തേജസ്വിനിയുടെയും മരണത്തോട് പൊരുത്തപ്പെടാന്‍ പൂര്‍ണമായും ലക്‍ഷ്മിയ്ക്ക് കഴിഞ്ഞിട്ടില്ല. എങ്കിലും യാഥാര്‍ത്ഥ്യങ്ങളിലേക്ക് ലക്ഷ്മി ഉടന്‍ തന്നെ മടങ്ങിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ് ലക്ഷ്മിയുള്ളത്. ഉടന്‍ തന്നെ വീട്ടിലേക്ക് മടങ്ങാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്ക് വിലക്കുണ്ട്. ചികിത്സയ്ക്ക് തടസമുണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് അത്. എന്നാല്‍ ആരോടെങ്കിലും സംസാരിക്കണമെന്ന് ലക്ഷ്മി ആവശ്യപ്പെട്ടാല്‍ അത് അനുവദിക്കുമെന്ന് ആശുപത്രി അധികൃതരും അറിയിച്ചിട്ടുണ്ട്.
ലക്ഷ്മിയുടെ പരുക്കുകള്‍ ഭേദമാകാനും മുറിവുകള്‍ ഉണങ്ങാനും ഇനിയും സമയമെടുക്കും. ഐ സി യുവില്‍ നിന്ന് സാധാരണ മുറിയിലേക്ക് ലക്ഷ്മിയെ മാറ്റിയിട്ടുണ്ട്. ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ലക്ഷ്മിയുടെ അടുത്ത് ഇപ്പോഴുള്ളത്.
ലക്ഷ്മിയുടെ ആരോഗ്യവിവരം അന്വേഷിച്ച് ആശുപത്രിയില്‍ അനവധി പേരാണ് ഇപ്പോഴും എത്തുന്നത്.