Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിലീപിനും കാവ്യയ്‌ക്കും ആശംസ; പൊട്ടിത്തെറിച്ച് റായി ലക്ഷ്മിയും തപ്‌സി പൊന്നുവും - പിന്തുണച്ച് രാകുൽ പ്രീതും ലക്ഷ്മി മഞ്ജുവും

ദിലീപിനും കാവ്യയ്‌ക്കും ആശംസ; പൊട്ടിത്തെറിച്ച് റായി ലക്ഷ്മിയും തപ്‌സി പൊന്നുവും - പിന്തുണച്ച് രാകുൽ പ്രീതും ലക്ഷ്മി മഞ്ജുവും

Dileep
ചെന്നൈ , ശനി, 20 ഒക്‌ടോബര്‍ 2018 (19:57 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെതിരെ തെന്നിന്ത്യൻ സിനിമയില്‍ കടുത്ത എതിര്‍പ്പെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്ത്.

കഴിഞ്ഞ ദിവസം കാവ്യ മാധവന്‍ - ദിലീപ് ദമ്പതികള്‍ക്ക് കുഞ്ഞ് ജനിച്ചതില്‍ ആശംസകൾ നേര്‍ന്ന് ഒരു തമിഴ് സിനിമാ മാധ്യമപ്രവർത്തക ഇട്ട ഒരു ട്വീറ്റിലൂടെയാണ് ഇക്കാര്യം വ്യക്തമായത്.

മാധ്യമപ്രവര്‍ത്തകയുടെ ട്വീറ്റിന് താഴെ തെന്നിന്ത്യൻ നടിമാരായ തപ്‌സി പന്നു, ശ്രീയ സരൺ, രാകുല്‍ പ്രീത്, റായി ലക്ഷ്മി, ലക്ഷ്മി മഞ്ജു എന്നിവരാണ് കമന്റുമായി രംഗത്തുവന്നത്.

ലക്ഷ്മി മഞ്ജുവിന്റെ പ്രതികരണമായിരുന്നു കൂടുതല്‍ ശക്തമായിരുന്നത്. ഈ ട്വീറ്റ് വലിയ എനിക്ക് വിശ്വസിക്കാനാകുന്നില്ലെന്നും നാണക്കേടാണെന്നായിരുന്നു മഞ്ജുവിന്റെ പ്രതികരണം.

‘‘ഒരു നടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്താൻ ശ്രമിച്ച് ക്രിമിനൽ റെക്കോർഡുള്ള ആളുടെ ചിത്രമാണ് ഇവർ പോസറ്റ് ചെയ്തത്. മലയാളം നടിമാർ ഇയാൾക്കൊപ്പം അഭിയിക്കാൻ പോലും കൂട്ടാക്കുന്നില്ല. ആ സാഹചര്യം നിലനില്‍ക്കെയാണ് ഇതുപോലൊരു ട്വീറ്റ്. ’ - എന്നായിരുന്നു ലക്ഷ്മി മഞ്ജുവിന്റെ പ്രതികരണം.

ലക്ഷമിയെ പിന്തുണച്ച് റായി ലക്ഷ്മി ട്വീറ്റ് ചെയ്‌തതിനു പിന്നാലെ ശ്രീയ സരണും രംഗത്തുവന്നു. ഒരു നടിയെ തട്ടിക്കൊണ്ടു പോയി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച വ്യക്തിയാണ് ഇയാള്‍. ഒരു സ്‌ത്രീ ആയിരുന്നിട്ട് കൂടി നിങ്ങള്‍ ഈ നടനെ പിന്തുണയ്‌ക്കാന്‍ ശ്രമിക്കുന്നത് വിശ്വസിക്കാന്‍ കഴിയുന്നില്ല. എനിക്ക് നിങ്ങളോട് ബുഹുമാനം ഉണ്ടായിരുന്നു” - എന്നും ശ്രീയ വ്യക്തമാക്കി.

മാധ്യമപ്രവര്‍ത്തകയുടെ ട്വീറ്റ് ഒരിക്കലും സ്വീകാര്യമല്ലാത്തതാണെന്നായിരുന്നു റായി ലക്ഷ്മി അഭിപ്രായപ്പെട്ടത്. മാധ്യങ്ങള്‍ ഇങ്ങനെയുള്ള ആളുകളെ പുകഴ്‌ത്തരുതെന്നും നമ്മള്‍ ഒരു നിലപാട് സ്വീകരിച്ചില്ലെങ്കില്‍ പിന്നെ ആരാണ് അത് ചെയ്യുകയെന്നും രാകുൽ പ്രീത് ചോദിച്ചു.

‘കുഞ്ഞ് ജനിച്ചതിലുള്ള എന്റെ സന്തോഷവും നിങ്ങളുടെ സുഹൃത്തിനെ അറിയിക്കൂ. ഒരു പുരുഷനും താൻ ചെയ്തതു പോലെ മറ്റൊരു സ്ത്രീയോടും ചെയ്യാൻ അനുവദിക്കില്ല എന്ന് തന്റെ മകളോട് അയാൾ സത്യം ചെയ്യണം.’ - എന്നായിരുന്നു  തപ്‌സിയുടെ ട്വീറ്റ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരിമല: കുട്ടികളെ മനുഷ്യകവജമാക്കിയുള്ള സമരത്തിനെതിരെ നടപടി സ്വീകരിക്കാൻ ബാലാവാകാശ കമ്മീഷന്റെ നിർദേശം