ബാലരാമപുരത്ത് രണ്ടു വയസ്സുകാരെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് മാനസിക രോഗങ്ങള്‍ ഇല്ലെന്ന് ഡോക്ടര്‍മാര്‍. കോടതിയുടെ നിര്‍ദ്ദേശപ്രകാരം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മനോരോഗ വിദഗ്ധരാണ് കുഞ്ഞിന്റെ അമ്മാവനായ ഹരികുമാറിനെ പരിശോധിച്ചത്. പരിശോധനയ്ക്ക് പിന്നാലെ പ്രതിയെ ജയിലിലേക്ക് മാറ്റി.
പലപ്പോഴായി പ്രതി മൊഴിമാറ്റുന്നത് മാനസിക പ്രശ്‌നം ഉള്ളതിനാണെന്ന് നേരത്തെ പോലീസ് പറഞ്ഞിരുന്നു. ഇത് കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് പ്രതിയെ പരിശോധനയ്ക്ക് വിധേയനാക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയത്. അതേസമയം കുഞ്ഞിന്റെ അമ്മ ശ്രീതുവിനെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യാന്‍ പോലീസ് ഇന്ന് കസ്റ്റഡിയിലെടുക്കും.